ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ; തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ; തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ജവാദ് സരീഫുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുഷമ ഇക്കാര്യമറിയിച്ചത്.


ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങളെ ആറുമാസത്തേക്ക് ആയിരുന്നു അമേരിക്ക ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയത്. ഈ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. ട്രംപ് നടത്തിയ പ്രഖ്യാപനം ഇന്ത്യയ്ക്ക് ബാധകമാണ്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഒന്നാം സ്ഥാനത്ത് ചൈനയും. അമേരിക്കന്‍ മുന്നറിയിപ്പ് അവഗണിച്ചാല്‍ ഇന്ത്യയ്ക്ക് ഉപരോധം നേരിടെണ്ടിവരും.

Other News in this category4malayalees Recommends