സോന്‍ഭദ്രയില്‍ വെടിവെപ്പിന് ഇരയായ ദളിതരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു; മിര്‍സാപൂരില്‍ നിരോധനാജ്ഞ

സോന്‍ഭദ്രയില്‍ വെടിവെപ്പിന് ഇരയായ ദളിതരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു; മിര്‍സാപൂരില്‍ നിരോധനാജ്ഞ

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്.

വാരാണസിയില്‍ നിന്നും വെടിവെപ്പു നടന്ന സോന്‍ഭാദ്രയിലേക്ക് പോകവേ മുക്താര്‍പൂരില്‍വെച്ചാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.

തനിക്ക് മുന്നോട്ടുപോകണം. തന്നോടൊപ്പം നാലുപേരുമുണ്ടാവും. എന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍ ജില്ലാ ഭരണകൂടം ഇവരെ തടയുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവര്‍ എന്നെ എവിടെയാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ല. എവിടെപ്പോകാനും ഞങ്ങള്‍ തയ്യാര്‍ - പ്രിയങ്ക പറഞ്ഞു.അറസ്റ്റു ചെയ്തിരിക്കുകയാണോയെന്ന് ചോദിച്ചപ്പോള്‍, അതെ, ഞങ്ങള്‍ പിന്മാറില്ല. വെടിവെപ്പിനിരയായവരുടെ കുടുംബങ്ങളെ കാണാനായി സമാധാനപരമായി പോകുകയാണ് ഞങ്ങള്‍- പ്രിയങ്ക പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും മൂന്ന് സ്ത്രീകളടക്കം ഒന്‍പതുപേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Other News in this category4malayalees Recommends