ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ 3 മലയാളികളും; ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണെന്നും വിവരം; തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികള്‍ കൂടി കപ്പലിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ 3 മലയാളികളും;  ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണെന്നും വിവരം; തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികള്‍ കൂടി കപ്പലിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ മലയാളികളും. കപ്പലിലുണ്ടായിരുന്ന 18 ഇന്ത്യക്കാരില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം സ്വദേശികളാണ് ഇവര്‍. കപ്പലിന്റെ ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണെന്നാണു വിവരം.

എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ഉണ്ടെന്ന് കപ്പല്‍ കമ്പനി ബന്ധുക്കളെ അറിയിച്ചു. ഡിജോക്കൊപ്പം തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികള്‍ കൂടി കപ്പലിലുണ്ടെന്നാണ് വിവരം. എന്നാല്‍, മലയാളികള്‍ കപ്പലില്‍ ഉണ്ടെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ല.

ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടിഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലില്‍നിന്ന് ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ജീവനക്കാര്‍ക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാന്‍ ഇന്ത്യക്ക് ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവെച്ച എണ്ണ കപ്പല്‍ വിട്ടു കിട്ടാതെ ബ്രിട്ടീഷ് കപ്പല്‍ കൈമാറില്ലെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. പതിനെട്ട് ഇന്ത്യക്കാരടക്കം 23 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യക്കാരെ മോചനത്തിനായി ശ്രമിക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.Other News in this category4malayalees Recommends