നിവിന്‍ പോളിയെന്ന നടനില്‍ നിന്നും പ്രേക്ഷകര്‍ ഇതൊരിക്കലും പ്രതീക്ഷിച്ചിരിക്കില്ലെന്ന് ഗിതു മോഹന്‍ദാസ്

നിവിന്‍ പോളിയെന്ന നടനില്‍ നിന്നും പ്രേക്ഷകര്‍ ഇതൊരിക്കലും പ്രതീക്ഷിച്ചിരിക്കില്ലെന്ന് ഗിതു മോഹന്‍ദാസ്
ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍ 'മൂത്തോന്' ലഭിച്ച ഗംഭീര പ്രതികരണങ്ങളുടെ സന്തോഷത്തിലാണ് സംവിധായിക ഗീതു മോഹന്‍ദാസ്. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു മൂത്തോനെന്ന് ഗീതു മോഹന്‍ദാസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

'ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുള്ള ഒരുപാട് ലെയറുകളുള്ള സിനിമയാണ് മൂത്തോന്‍. ഒരു സംവിധായിക എന്ന നിലയില്‍ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു. നിവിന്‍ പോളി കഥാപാത്രത്തെ പൂര്‍ണമായും എനിക്ക് വിട്ടു തന്നു. പ്രേക്ഷകര്‍ നിവിനില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ പ്രതീക്ഷിച്ചിരിക്കില്ല' എന്നാണ് ഗീതു പറയുന്നത്.

നിഷക്കളങ്കമായ മുഖമുള്ള നടന്‍ എന്ന നിലയിലാണ് നിവിനെ നായകനായി തിരഞ്ഞെടുത്തതെന്ന് നേരത്തെ ഗീതു വ്യക്തമാക്കിയിരുന്നു. സ്ത്രീ സംവിധായിക എന്നറിയപ്പെടുന്നതില്‍ താല്‍പര്യമില്ല. സിനിമയ്ക്ക് ലിംഗ ഭേദമില്ല, അതിനാല്‍ എടുത്ത് പറയേണ്ട ആവശ്യമില്ലെന്നും ഗീതു പറയുന്നു.

Other News in this category4malayalees Recommends