വിഘ്‌നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ അന്ധയായി വേഷമിടാന്‍ നയന്‍താര

വിഘ്‌നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ അന്ധയായി വേഷമിടാന്‍ നയന്‍താര
വിഘ്‌നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയായി നയന്‍താര. 'നെട്രികണ്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവു ആണ്. ചിത്രത്തിന്റെ പോസ്റ്റര്‍ നയന്‍താര ട്വിറ്ററിലൂടെ പങ്കുവെച്ചു.

ചിത്രത്തില്‍ അന്ധയായ വേഷത്തിലാകും നയന്‍സ് എത്തുക എന്നാണ് സൂചനകള്‍. അന്ധര്‍ക്ക് വായിക്കാനുള്ള അക്ഷരലിപിയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

വിഘ്‌നേശ് ശിവനുമായുള്ള താരത്തിന്റെ വിവാഹവും അടുത്ത വര്‍ഷം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. രജനികാന്ത് ചിത്രം 'ദര്‍ബര്‍', വിജയ്‌ക്കൊപ്പം 'ബിഗില്‍', ചിരഞ്ജീവിയോടൊപ്പം 'സെയ് റാ നരസിംഹ റെഡ്ഢി' എന്ന ചിത്രവുമാണ് നയന്‍താരയുടേതായി ഒരുങ്ങുന്നത്. 'ലവ് ആക്ഷന്‍ ഡ്രാമ'യാണ് നയന്‍താരയുടെ അടുത്തായി പുറത്തെത്തിയ ചിത്രം.

Other News in this category4malayalees Recommends