40 വയസ്സായി , ഇനി വൈകില്ല ; വിവാഹ സ്വപ്നത്തെ കുറിച്ച് നടി നന്ദിനി

40 വയസ്സായി , ഇനി വൈകില്ല ; വിവാഹ സ്വപ്നത്തെ കുറിച്ച് നടി നന്ദിനി
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നന്ദിനി. മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം തുടങ്ങി എല്ലാം താരങ്ങളുടേയും നായികയായി വേഷമിട്ടു.ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടി പക്ഷേ ഇതുവരെ ആയിട്ടും വിവാഹം കഴിച്ചിട്ടില്ല. 40 വയസാവുകയാണ് നന്ദിനിക്ക്. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടി എങ്കില്‍ കൂടിയും വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു താരം പറയുന്നു.

'വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല' എന്നാണ് നന്ദിനി ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

സുരേഷ് ഗോപിയുടെ എക്കാലത്തെയും വിജയ ചിത്രം ആയ ലേലത്തിലും നായിക നന്ദിനി ആയിരുന്നു. കൂടാതെ നാറാണത്തു തമ്പുരാന്‍ കരുമാടി കുട്ടന്‍ സുന്ദര പുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി പ്രധാന വേഷത്തില്‍ എത്തി. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനി ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയത്.

Other News in this category4malayalees Recommends