സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ക്ലോസറ്റില്‍ കുത്തി ഇറക്കിയ നിലയില്‍ ; പോലീസ് അന്വേഷണം തുടങ്ങി

സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ക്ലോസറ്റില്‍ കുത്തി ഇറക്കിയ നിലയില്‍ ; പോലീസ് അന്വേഷണം തുടങ്ങി
നവജാത ശിശുവിന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ ക്ലോസറ്റില്‍ കുത്തിയിറക്കിയ നിലയില്‍ കണ്ടെത്തി. പൊക്കിള്‍ കൊടിയുള്‍പ്പെടെയുള്ള മൃതദേഹമാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ വെല്ലോരിലെ വനിയമ്പാടി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള ശുചിമുറിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

സ്ത്രീകളുടെ ശൗചാലയത്തില്‍ തടസ്സമുണ്ടെന്ന പരാതിയില്‍ ശുചീകരണ തൊഴിലാളികള്‍ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് ഇവരാണ് വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്നത്. ഇവരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.

പുറത്തു നിന്നുള്ള ആരോ കുട്ടിയുടെ മൃതദേഹം ആശുപത്രി ശുചിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങള്‍ എല്ലാം ആരോഗ്യത്തോടെ ഇരിക്കുന്നു. ഒരു കുട്ടിയേയും കാണാതായിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Other News in this category4malayalees Recommends