രാജ്യത്തെ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ല ; ഹിന്ദി വിവാദത്തില്‍ രാഹുല്‍ഗാന്ധി

രാജ്യത്തെ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ല ; ഹിന്ദി വിവാദത്തില്‍ രാഹുല്‍ഗാന്ധി
ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നുള്ള കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. രാജ്യത്തുള്ള വിവിധ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പ്രാദേശിക ഭാഷകള്‍ക്കുമേല്‍ ഒരു ഭാഷ അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നുള്ള ആരോപണം ശക്തമാകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.ഒറിയ, മറാത്തി, കന്നഡ, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, ഉറുദു, പഞ്ചാബി എന്നിങ്ങനെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യയുടെ പതാകയും ഓരോ ഭാഷയ്ക്കുമിടയിലുണ്ടായിരുന്നു. ഈ ഭാഷകളൊന്നും ഇന്ത്യയുടെ ദൗര്‍ബല്യമല്ല കാണിക്കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

Other News in this category4malayalees Recommends