9 വയസു മുതല്‍ വേദനാജനകമായ ആര്‍ത്തവം; അതിതീവ്രമായ വേദനകാരണം ബോധരഹിതയാവുന്ന അവസ്ഥ; ഒടുവില്‍ 19ാം വയസില്‍ കാമുകനുമായി ലൈംഗിക ബന്ധവും പരാജയപ്പെട്ടു; ഇത് 2 യോനിയും 2 ഗര്‍ഭപാത്രവും 2 ഗര്‍ഭാശയമുഖവുമുള്ള യുവതിയുടെ അനുഭവം

9 വയസു മുതല്‍ വേദനാജനകമായ ആര്‍ത്തവം; അതിതീവ്രമായ വേദനകാരണം ബോധരഹിതയാവുന്ന അവസ്ഥ; ഒടുവില്‍ 19ാം വയസില്‍ കാമുകനുമായി ലൈംഗിക ബന്ധവും പരാജയപ്പെട്ടു; ഇത് 2 യോനിയും 2 ഗര്‍ഭപാത്രവും 2 ഗര്‍ഭാശയമുഖവുമുള്ള യുവതിയുടെ അനുഭവം

ഒന്‍പതാം വയസു മുതല്‍ ആര്‍ത്തവം എന്നത് വേദനാജനകമായ അനുഭവമായിരുന്നു ഇംഗ്ലണ്ടിലെ ഗില്ലിങ്ഹാം സ്വദേശിയായ മോളി റോസ് ടെയ്‌ലര്‍ക്ക്. അതിതീവ്രമായ വേദനകാരണം അവള്‍ മോഹാലസ്യപ്പെട്ടു വീഴുകയും ബോധക്കേട് സംഭവിക്കുകയും ചെയ്തിരുന്നു. നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ഇതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല അവരെല്ലാം അന്ന് മോളിയുടെ ആര്‍ത്തവം തുടങ്ങിയ ചെറുപ്രായത്തെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ഈ ചെറുപ്രായത്തില്‍ ആര്‍ത്തവം തുടങ്ങിയതാണ് അതികഠിനമായ വേദനയ്ക്ക് കാരണമെന്ന് അവര്‍ വിധിയെഴുതി. മാസത്തില്‍ രണ്ടുതവണ ആര്‍ത്തവമുണ്ടാകുകയും ചെയ്തിരുന്നു മോളിക്ക്. എന്നാല്‍ ഇന്ന് ഇതിനെല്ലാമുള്ള കാരണം കൃത്യമായി മനസിലാക്കിയിരിക്കുകയാണ് മോളി. അതും ഇത്രയും കാലത്തിന് ശേഷം തന്റെ 19ാം വയസില്‍. ദ സണ്‍ ആണ് മോളിയുടെ വേദനാജനകമായ അനുഭവം വിവരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്.


മോളിയുടെ ശരീരത്തില്‍ ഉള്ളത് രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രങ്ങളുമാണ്. ഇതാണ് കഠിനമായ വേദനയ്‌ക്കൊപ്പം മാസത്തില്‍ രണ്ടുതവണ ആര്‍ത്തവവും അവര്‍ക്ക് ഉണ്ടാകാന്‍ കാരണം. പത്തൊമ്പതാം വയസ്സില്‍ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ കഴിയാതെ വന്നപ്പോഴാണ് മോളി തന്റെ വേദനയുടെ കാരണം തിരിച്ചറിയുന്നത്. 'uterus didelphys' എന്ന അപൂര്‍വ്വ രോഗാവസ്ഥയായിരുന്നു മോളിക്ക്. അതായത് രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവും രണ്ട് ഗര്‍ഭാശയമുഖവും മോളിക്ക് ഉണ്ടായിരുന്നു.. ലൈംഗിക ബന്ധത്തില് ഏര്‍പ്പെടുമ്പോള്‍ അതിഭയങ്കരമായ വേദനയായിരുന്നു. യോനിയുടെ ഭാഗത്തായി ഒരു പ്രത്യേക ചര്‍മ്മം എന്റെ ശ്രദ്ധയില്‍പ്പെട്ടു. പുറത്ത് നിന്ന് നോക്കിയാല്‍ അത് കാണില്ല. ഡോക്ടര്‍മാര്‍ക്ക് പോലും അത് കാണാന്‍ സാധിക്കില്ല. 2017ല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടണില്‍ വെച്ച് മോളിക്ക് ശസ്ത്രക്രിയ നടത്തി.

Other News in this category4malayalees Recommends