സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആദിവാസി നേതാവ് സി.കെ ജാനുവും ദമ്പതികളാകാന്‍ ഒരുങ്ങുന്നു; രാജന്‍ കുടുവന്റെ ' പസീന' എന്ന ചിത്രത്തില്‍ ഇരുനേതാക്കളും ഭാര്യാഭര്‍ത്താക്കന്‍മാരായി എത്തും

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആദിവാസി നേതാവ് സി.കെ ജാനുവും ദമ്പതികളാകാന്‍ ഒരുങ്ങുന്നു; രാജന്‍ കുടുവന്റെ ' പസീന'  എന്ന ചിത്രത്തില്‍ ഇരുനേതാക്കളും ഭാര്യാഭര്‍ത്താക്കന്‍മാരായി എത്തും

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആദിവാസി നേതാവ് സി.കെ ജാനുവും വെള്ളിത്തിരയില്‍ ദമ്പതികളാകാന്‍ ഒരുങ്ങുന്നു. രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന 'പസീന' എന്ന ചിത്രത്തിലാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഒന്നിക്കാന്‍ ഒരുങ്ങുന്നത്.

കഥകേട്ട് ഇഷ്ടം തോന്നിയാണ് നാട്ടുകാരുടെ സംരംഭത്തില്‍ പങ്കുചേരാന്‍ സമ്മതം നല്‍കിയതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. രാഷ്ട്രീയ ചിത്രമല്ലെന്നും സമകാലിക പ്രസക്തിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സിനിമയ്ക്കായി മുടിവെട്ടാന്‍ തയ്യാറല്ലെന്നും പന്ന്യന്‍ വ്യക്തമാക്കി.പന്ന്യന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. 'ദൈവത്തിന്റെ വാള്‍', 'ആശംസകളോടെ അന്ന' എന്നിവയാണ് മുന്‍പ് അഭിനയിച്ച ചിത്രങ്ങള്‍. ഒപ്പം രണ്ട് ഡോക്യുമെന്ററികളിലും അഭിനയിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends