കൊറോണ യൂറോപ്പില്‍ പിടിമുറുക്കുന്നു; ഇറ്റലിയില്‍ മാത്രം മരിച്ചത് ഏഴു പേര്‍; ; ജനലക്ഷങ്ങള്‍ സന്ദര്‍ശനശിക്കുന്ന വത്തിക്കാന്‍ സിറ്റിയടക്കം അടച്ചു; ഇറ്റലിയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ മടിച്ച് ബ്രിട്ടണ്‍; യുകെയില്‍ ഇനിയും രോഗം വ്യാപിച്ചേക്കും

കൊറോണ യൂറോപ്പില്‍ പിടിമുറുക്കുന്നു; ഇറ്റലിയില്‍ മാത്രം മരിച്ചത് ഏഴു പേര്‍; ; ജനലക്ഷങ്ങള്‍ സന്ദര്‍ശനശിക്കുന്ന വത്തിക്കാന്‍ സിറ്റിയടക്കം അടച്ചു; ഇറ്റലിയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ മടിച്ച് ബ്രിട്ടണ്‍;  യുകെയില്‍ ഇനിയും രോഗം വ്യാപിച്ചേക്കും

യൂറോപ്പിലെ കൊറോണ ബാധയില്‍ കൂടുതല്‍ ഗുരുതരമായ വാര്‍ത്തകള്‍ വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇറ്റലിയില്‍ നിന്ന് ഏഴാമത്തെ മരണവാര്‍ത്തയാണ് പുതുതായി പുറത്ത് വരുന്നത്. രാജ്യത്ത് നിലവില്‍ 229 രോഗികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മറ്റു നിരവധി രാജ്യങ്ങള്‍ ഇറ്റലിയിലേക്ക് പോകുന്നവര്‍ക്ക് യാത്രാ വിലക്കും യാത്രാ മുന്നറിയിപ്പുമൊക്കെ നല്‍കുന്നുണ്ട്. എന്നാല്‍ ബ്രിട്ടണ്‍ ഇതുവരെ ഇത് പ്രഖ്യാപിച്ചിട്ടില്ല. നോര്‍ത്തേണ്‍ മേഖലയിലുള്ള ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട നഗരങ്ങളായ ലൊംബാര്‍ഡി വെനീറ്റോ എന്നിവിടങ്ങളില്‍ നിന്ന് ബ്രിട്ടണിലേക്ക് മടങ്ങുന്നവരോട് സെല്‍ഫ് ക്വാറന്റെയ്‌നിന് ആവശ്യപ്പെടാനാണ് സാധ്യത. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുകെയിലും രോഗ ബാധിതരുടെ എണ്ണം ഉയരാനാണ് സാധ്യത.


12 നഗരങ്ങളിലാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രശസ്തമായ വെനീസ് കാര്‍ണിവല്‍ മാറ്റിവച്ചു. ഈ ദിവസങ്ങളില്‍ നടക്കാനിരുന്ന അര്‍മാനി ഫാഷന്‍ ഷോയും റദ്ദാക്കി. രോഗം പടരാതിരിക്കാന്‍ ഇറ്റാലിയന്‍ അതിര്‍ത്തി കടന്നുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഓസ്ട്രിയ റദ്ദാക്കി. ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശനത്തിന് എത്തുന്ന വത്തിക്കാന്‍ സിറ്റി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി.

ചൈനയില്‍ 2,600ലധികം പേരുടെ മരണത്തിനിടയാക്കി പടരുന്ന കൊറോണ വൈറസ് ബാധ യൂറോപ്പിലും പടരുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. വൈറസ് ബാധമൂലം ഇതിനോടകം നാലു പേര്‍ മരിച്ച ഇറ്റലിയാണ് ഏറ്റവുമധികം ഭീഷണി നേരിടുന്ന യൂറോപ്യന്‍ രാജ്യം. ബ്രിട്ടനില്‍ ഇതിനോടകം പത്തിലേറെ പേര്‍ക്കു കൊറോണ ബാധ സ്ഥീരികരിച്ചെങ്കിലും മരണം ഉണ്ടായിട്ടില്ല. ആദ്യം രോഗം സ്ഥിരീകരിച്ചവരെ ചികില്‍യ്ക്കുശേഷം രോഗം മാറിയതിനെത്തുടര്‍ന്ന് വിട്ടയച്ചു.ഇതിനിടെ രോഗബാധയുടെ പേരില്‍ ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ കുടുങ്ങിയ ബ്രിട്ടിഷുകാരെ പ്രത്യേക വിമാനത്തില്‍ ബ്രിട്ടനിലെത്തിച്ചു. ഇവരില്‍ രണ്ടു പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലില്‍നിന്നു രക്ഷിച്ച് നാട്ടിലെത്തിച്ച നൂറിലേറെപ്പേരെ അതീവ സുരക്ഷാ മുന്‍കരുതലുകളോടെ ക്വാറന്റൈന്‍ (പരസമ്പര്‍ക്കം ഒഴിവാക്കുക) ചെയ്തിരിക്കുകയാണ്.

Other News in this category4malayalees Recommends