തിരുവനന്തപുരത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും വിമര്‍ശനം

തിരുവനന്തപുരത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും വിമര്‍ശനം

തിരുവനന്തപുരത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നു. ചാനലില്‍ മുഖം കാണിക്കാനായി സമരക്കാര്‍ ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.


കടകളില്‍ ഇപ്പോള്‍ സാനിറ്റൈസര്‍ പോലും ഇല്ല. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ പല സമരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു. അനാവശ്യമായ യാത്രകള്‍ എല്ലാവരും ഒഴിവാക്കണം. മത്സ്യത്തൊഴിലാളികള്‍ തമിഴ്‌നാട്ടിലേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു.

ഉറവിടം അറിയാത്ത കോവിഡ് രോഗികള്‍ കൂടിയതോടെയാണ് തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നാല് പ്രദേശങ്ങളെ പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. നഗരത്തിലെ എല്ലാ കടകളുടെയും പ്രവര്‍ത്തന സമയം വൈകുന്നേരം ഏഴ് മണിയായി നിജപ്പെടുത്തി. പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എ.ആര്‍ ക്യാമ്പിലെ കാന്റീന്‍ അടച്ചു.

രണ്ട് ദിവസത്തിനിടെ 7 പേര്‍ക്കാണ് തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഇതില്‍ 6 പേരുടെയും ഉറവിടമറിയില്ല. ഇന്നലെ എ.ആര്‍ ക്യാമ്പിലെ പോലീസുകാരന് രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 28 പോലീസുകാരെ നിരീക്ഷണത്തിലാക്കി. പോലീസുകാരന്‍ എത്തിയ നന്ദാവനം എ ആര്‍ ക്യാമ്പ്, സെക്രട്ടറിയേറ്റ്, കമ്മീഷണര്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. നഗര പ്രദേശത്ത് സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

നഗരൂര്‍ പഞ്ചായത്തിലെ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുവറ, പാറശാല വാണ്യകോട്, ഇഞ്ചിവിള എന്നീ പ്രദേശങ്ങളെ പുതുതായി കണ്ടെയിന്‍മെന്റ് സോണാക്കി. കൂടാതെ നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായ ആറ്റുകാല്‍, കുരിയാത്തി, കളിപ്പാന്‍കുളം, മണക്കാട്, തൃക്കണ്ണാപുരം, ടാഗോര്‍ റോഡ്, പുത്തന്‍പാലം എന്നിവിടങ്ങള്‍ ഏഴ് ദിവസങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി തുടരും.

Other News in this category4malayalees Recommends