തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രം ; പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ മുരളീധരന്‍ എംപി

തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രം ; പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ മുരളീധരന്‍ എംപി
തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രമെന്ന് കെ മുരളീധരന്‍ എംപി. പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്തു വേണമെന്നതിനെ കുറിച്ച് കൂട്ടായ ചര്‍ച്ച വേണം. വടകര സീറ്റില്‍ എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഗുണദോഷങ്ങളുടെ ഉത്തരവാദിത്തവും അവര്‍ക്കാണെന്നും കെ. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു

Other News in this category4malayalees Recommends