അമേരിക്കയുടെ സുപ്രധാനമായ എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത സ്ഥാനങ്ങളില്‍ നാല് ഇന്ത്യന്അമേരിക്കക്കാരെ നിയോഗിച്ച് ജോ ബൈഡന് ഭരണകൂടം. ചീഫ് ഓഫ് സ്റ്റാഫായി നിയോഗിച്ച് കൊണ്ട് ഈ പദവി വഹിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന നേട്ടം താരക് ഷായെ തേടിയെത്തി.
'കാലാവസ്ഥാ വ്യതിയാനവും, സന്തുലിതവും, മലിനീകരണരഹിതവുമായ ഊര്‍ജ്ജം സൃഷ്ടിക്കുകയെന്ന പ്രസിഡന്റ് ബൈഡന്റെ ലക്ഷ്യം നടപ്പാക്കാന്‍ കഴിവുറ്റ, വൈവിധ്യമാര്‍ന്ന ഈ പബ്ലിക് സെര്‍വന്റ്സ് ശ്രമിക്കും', 19 സീനിയര്‍ ലെവല്‍ അപ്പോയിന്റ്മെന്റുകള്‍ പ്രഖ്യാപിക്കവെ താരക് ഷാ പ്രതികരിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കഴിഞ്ഞ ഒരു ദശകമായി ജീവിതം ഉഴിഞ്ഞുവെച്ച എനര്‍ജി പോളിസി വിദഗ്ധനാണ് താരക് ഷാ. ബൈഡന്ഹാരിസ് അധികാര കൈമാറ്റത്തില്‍ കാലാവസ്ഥാ, ശാസ്ത്ര സംഘത്തിന്റെ വ്യക്തിഗത മേധാവിയായിരുന്നു ഷാ. 201417 കാലത്ത് സയന്‍സ് & എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ഓഫ് സ്റ്റാഫായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓഫീസ് ഓഫ് സയന്‍സ് ചീഫ് ഓഫ് സ്റ്റാഫായി തന്യ ദാസ്, ജനറല്‍ കൗണ്‍സെല്‍ ഓഫീസ് ലീഗല്‍ അഡൈ്വസറായി നാരായണ്‍ സുബ്രഹ്മണ്യന്, ഓഫീസ് ഓഫ് ഫോസില്‍ എനര്‍ജി ചീഫ് ഓഫ് സ്റ്റാഫായി ഷുചി തലാതി എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. പുതിയ നേതാക്കള്‍ നയങ്ങള്‍ തീരുമാനിക്കുന്നതിന് പുറമെ ഭരണകൂടത്തില്‍ ഏകോപനവും നടത്തുമെന്ന് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ ശക്തമായ നടപടികള്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമങ്ങള്‍ക്ക് ഇവര്‍ പിന്തുണയേകും.