വാക്‌സിന്‍ നല്‍കുന്നത് ഉത്സവമാക്കുന്നത് എന്തിനാണ് ? ക്ഷാമം നേരിടുമ്പോള്‍ പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്യുന്നതു ശരിയാണോയെന്നും രാഹുല്‍ഗാന്ധി

വാക്‌സിന്‍ നല്‍കുന്നത് ഉത്സവമാക്കുന്നത് എന്തിനാണ് ? ക്ഷാമം നേരിടുമ്പോള്‍ പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്യുന്നതു ശരിയാണോയെന്നും രാഹുല്‍ഗാന്ധി
കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത് ഉത്സവമാക്കുന്നതിനെയും പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്യുന്നതിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന് ക്ഷാമം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും അത് ആഘോഷമാക്കരുതെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നത് ശരിയാണോ എന്ന് രാഹുല്‍ ചോദിച്ചു. പക്ഷപാതമില്ലാതെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണം. രാജ്യത്തെ ജനങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഈ പകര്‍ച്ചവ്യാധിയെ പരാജയപ്പെടുത്തണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകവും വാക്‌സിന്‍ നിര്‍മ്മാതാക്കളും എടുത്ത പരിശ്രമത്തെ ദുര്‍ബലപ്പെടുത്തിയതായും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ആവശ്യക്കാര്‍ക്കെല്ലാം എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends