പേരക്കുട്ടിയ്ക്ക് കോവിഡ് പകരുമോയെന്ന ആശങ്ക; വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

പേരക്കുട്ടിയ്ക്ക് കോവിഡ് പകരുമോയെന്ന ആശങ്ക; വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
പേരക്കുട്ടിയ്ക്ക് കോവിഡ് പകരുമോ എന്ന ആശങ്കയില്‍ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ട്രെയിനിന് മുന്നില്‍ ചാടിയാണ് ദമ്പതികള്‍ ജീവനൊടുക്കിയത്. ദമ്പതികളായ ഹീരാലാലും ശാന്തി ഭായിയുമാണ് മരിച്ചത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇരുവരും. മരുമകള്‍ക്കും കൊച്ചു മകനുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. തങ്ങളില്‍ നിന്നും കൊച്ചു മകന് രോഗവ്യാപനം ഉണ്ടാകുമോ എന്ന ഭയം മൂലമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

ഏപ്രില്‍ 29 നാണ് ഹീരാലാലിനും ശാന്തിഭായിക്കും കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Other News in this category4malayalees Recommends