പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് ; അവിശ്വസനീയമെന്ന വിലയിരുത്തലില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍

പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് ; അവിശ്വസനീയമെന്ന വിലയിരുത്തലില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍
പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ്. വനിത കമ്മീഷന്‍ തെളിവെടുപ്പ് നടത്താനിരിക്കെ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നെന്‍മാറ സി.ഐ വനിതാ കമ്മീഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ മുറിയില്‍ കഴിഞ്ഞ യുവതി സജിതയും റഹമാനും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടില്ലെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നതായാണ് വിവരം. സാഹചര്യ തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്.

Kerala: In love, Muslim man conceals and takes care of Hindu wife for 10  years | Thiruvananthapuram News - Times of India

ഇന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നെന്മാറയിലെത്തി തെളിവ് എടുക്കാനിരിക്കെയാണ് ഇമെയില്‍ മുഖേന പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ സംസ്ഥാന യുവജന കമ്മീഷനും തെളിവെടുത്തിരുന്നു. എന്നാല്‍ റഹമാന്റെ മാതാപിതാക്കള്‍ അവകാശപ്പെടുന്നത് സജിത ആ വീട്ടില്‍ താമസിച്ചിട്ടില്ലെന്നാണ്. അത്രയും ചെറിയ വീട്ടില്‍ തങ്ങളറിയാതെ ഒരാളെ ഒളിപ്പിച്ച് താമസിക്കാന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പിച്ചുപറയുന്നു.

നെന്മാറയില്‍ യുവതിയെ 10 വര്‍ഷക്കാലമായി മുറിയില്‍ അടച്ചിട്ട സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വിലയിരുത്തിയായിരുന്നു വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. യുവതിയെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും കഴിഞ്ഞുവെന്ന വാര്‍ത്ത യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് വിലയിരുത്തല്‍. പുരുഷന് വേണ്ടി അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണിത് എന്നാണ് കമ്മീഷന്‍ വിലയിരുത്തുന്നത്. സംഭവത്തിന്റെ ഗൗരവം കുറച്ച് കാണാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചതായും കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു.

Other News in this category4malayalees Recommends