താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്, അപ്പോ ഞാന്‍ പറഞ്ഞു തരാം'; ബംഗ്ലാദേശുകാരിയെന്ന പ്രചരണത്തിനെതിരെ ഐഷ സുല്‍ത്താന

താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്, അപ്പോ ഞാന്‍ പറഞ്ഞു തരാം'; ബംഗ്ലാദേശുകാരിയെന്ന പ്രചരണത്തിനെതിരെ ഐഷ സുല്‍ത്താന
ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ ആക്ടിവിസ്റ്റും സംവിധായകയുമായ ഐഷ സുല്‍ത്താന ബംഗ്ലാദേശുകാരിയെന്ന വ്യാജ പ്രചരണത്തിനെതിരെ ഐഷ രംഗത്ത്.

ഇന്റര്‍നെറ്റില്‍ ഒന്നിലേറെ വെബ്‌സൈറ്റുകളില്‍ ആയിഷയുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് പ്രചാരണം നടക്കുന്നത്. ഇതിനെതിരെ ഫെയ്‌സ്ബുക്കിലൂടെയാണ് ഐഷയുടെ പ്രതികരണം.

'താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്, താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞു തരാം, താന്‍ ആരാന്നും ഞാന്‍ ആരാന്നും. ചിലര്‍ ഒരുപാട് കഷ്‌പെടുന്നുണ്ട്. എന്നെ ബംഗ്ലാദേശുകാരി ആക്കാന്‍. കഷ്ട്ടം' എന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഐഷ സുല്‍ത്താന ബംഗ്ലദേശില്‍ ജനിച്ച് ലഹോറില്‍ പഠനം നടത്തി കേരളത്തില്‍ താമസിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നാണ് വ്യാജ പ്രൊഫൈലില്‍ പറയുന്നത്.

നാലു ദിവസം മുമ്പു മാത്രം നിര്‍മിച്ച ഈ പ്രൊഫൈലുകളുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് വാട്‌സാപ്പിലൂടെയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചാണ് ആയിഷ വിരുദ്ധ വികാരം വളര്‍ത്താന്‍ ശ്രമിക്കുന്നത്.

Other News in this category4malayalees Recommends