ഗ്ലാമര്‍ വേഷങ്ങള്‍ ഭര്‍ത്താവ് സമ്മതിക്കില്ല, അല്ലാതെയുള്ള സിനിമകള്‍ ചെയ്യും ; സജിത ബേട്ടി

ഗ്ലാമര്‍ വേഷങ്ങള്‍ ഭര്‍ത്താവ് സമ്മതിക്കില്ല, അല്ലാതെയുള്ള സിനിമകള്‍ ചെയ്യും ; സജിത ബേട്ടി
മിനിസ്‌ക്രീന്‍ രംഗത്ത് ശ്രദ്ധ നേടിയ താരമാണ് സജിത ബേട്ടി. സീരിയലിനൊപ്പം സിനിമയില്‍ വേഷമിട്ട നടി വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. തന്റെ തിരിച്ചു വരവിനെ കുറിച്ച് ചോദിക്കുന്ന ആരാധകരോട് വൈകാതെ തന്നെ എത്തുമെന്നാണ് നടിയുടെ മറുപടി.

തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടു പോവാന്‍ വലിയ പിന്തുണ തരുന്നത് ഭര്‍ത്താവ് ഷമാസ് ആണെന്ന് സജിത പറഞ്ഞിരുന്നു. മുമ്പ് ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിരുന്ന താന്‍ അതില്‍ നിന്നും പെട്ടെന്ന് ട്രഡീഷണല്‍ ആയതൊന്നും അല്ല. പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ് താന്‍. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ.

മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു. എന്നാല്‍ സിനിമയിലോ സീരിയലിലോ എത്തുമ്പോളും അതേ വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാറില്ല. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചു ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും താന്‍ ചെയ്യും. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അത്തരത്തിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവ് ഷമാസിക്ക സമ്മതിക്കുകയുമില്ല. പല സാഹചര്യങ്ങള്‍ കൊണ്ടുമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഇനി നല്ല കഥാപാത്രങ്ങള്‍ ശരിയായി വന്നാല്‍ അഭിനയത്തിലേക്ക് തന്നെ താന്‍ തിരിച്ചു വരും. സിനിമയിലേക്കുള്ള നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചതു പോലൊരു കഥാപത്രം ഇനിയും കിട്ടിയിട്ടില്ല.

ഇനിയും വില്ലത്തി ആണെങ്കിലും സാധാരണ കഥാപാത്രം ആണെങ്കിലും അതൊരു ലീഡ് റോള്‍ ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. സീരിയലുകളുടെ കാര്യത്തില്‍ മാത്രമേ ഈയൊരു വാശിയുള്ളു. സിനിമയില്‍ നായിക കഥാപാത്രം തന്നെ വേണമെന്നൊന്നും പറയില്ല എന്നാണ് സജിത പറയുന്നത്.

Other News in this category4malayalees Recommends