സെറ്റില്‍ അച്ഛന്‍ പെരുമാറിയ രീതി തന്നെയാണ് തനിക്കുമെന്ന് എല്ലാവരും പറയുന്നു ; രാജന്‍ പി ദേവിന്റെ മകന്‍

സെറ്റില്‍ അച്ഛന്‍ പെരുമാറിയ രീതി തന്നെയാണ് തനിക്കുമെന്ന് എല്ലാവരും പറയുന്നു ; രാജന്‍ പി ദേവിന്റെ മകന്‍
നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ജുബില്‍ രാജന്‍ പി. ദേവും സുരേഷ് ഗോപി ചിത്രം കാവലില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം അച്ഛന്‍ രാജന്‍ പി. ദേവുമായുള്ള തന്റെ സ്വഭാവസാമ്യത്തെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ജുബില്‍.

'കാവല്‍ എന്റെ 18ാമത്തെ പടമാണ്. ഇത്രയും പടങ്ങളില്‍ വര്‍ക്ക് ചെയ്തപ്പോ ബാക്കിയുള്ള ആളുകള്‍ പറയുന്നത് ഡാഡിച്ചന്‍ (രാജന്‍ പി. ദേവ്) സെറ്റില്‍ പെറുമാറിയിരുന്ന രീതി തന്നെയാണ് എനിക്കും എന്നാണ്. ഒത്തിരി ഫ്രണ്ട്‌ലി ആയിട്ടാണ് എല്ലാവരുടെ അടുത്തും പെരുമാറുന്നത്.

എനിക്ക് വെറുതെ മിണ്ടാതിരിക്കാന്‍ പറ്റില്ല. എനിക്ക് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞോണ്ടിരിക്കണം. ഇഷ്ടഭക്ഷണം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ മൈക്രോഫോണ്‍ ആണെന്ന്. കാരണം മൈക്ക് കിട്ടിയാല്‍ ഞാനത് വെറുതെ വിടില്ല. എനിക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കണം.

ഏത് സിനിമയുടെ സെറ്റില്‍ പോയാലും ഞാന്‍ അവിടെ ഒരു ഗ്യാംഗ് ഒക്കെ ഉണ്ടാക്കി, സംസാരിച്ച്, കഥ പറച്ചിലും കാര്യങ്ങളുമൊക്കെയായി ഇരിക്കും,' ജുബില്‍ പറഞ്ഞു.

മാഫി ഡോണ, യക്ഷിയും ഞാനും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, താപ്പാന തുടങ്ങിയ ചിത്രങ്ങളിലും ജുബില്‍ മുമ്പ് വേഷമിട്ടിട്ടുണ്ട്.Other News in this category4malayalees Recommends