'ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്': വനിതാ എംപിമാര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശശി തരൂര്‍

'ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്': വനിതാ എംപിമാര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശശി തരൂര്‍
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റ് പരിഗണിക്കുന്നതിനിടെ വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ എംപി. 'ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്' എന്ന തലക്കെട്ടോടെയാണ് വനിതാ എം.പിമാര്‍ക്കൊപ്പമുള്ള ഫോട്ടോ ശശി തരൂര്‍ പങ്കുവെച്ചത്.

എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൗര്‍, തമിഴാച്ചി തങ്കപാണ്ഡ്യന്‍, നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവര്‍ക്ക് ഒപ്പമായിരുന്നു തരൂരിന്റെ ഫോട്ടോ. തരൂരിന്റെ ഫോട്ടോയ്ക്ക് താഴെ വിമര്‍ശിച്ചും പിന്തുണയ്ച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. പാര്‍ലമെന്റിലെ വനിതകളുടെ പങ്കാളിത്തം ഇത് മാത്രമോ എന്നുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് കമന്റുകളില്‍ നിറയുന്നത്. ഇതോടെ, പോസ്റ്റില്‍ ശശി തരൂര്‍ ചെറിയ ഒരു മാറ്റവും വരുത്തിയിട്ടുണ്ട്.

വനിതാ എംപിമാരുടെ നിര്‍ദേശപ്രകാരമാണ് സെല്‍ഫി എടുത്തതെന്നും തമാശ രീതിയില്‍ തന്നെയാണ് അത് ഫേസ്ബുക്ക് പങ്കുവെയ്ക്കാന്‍ അവര്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ശശി തരൂര്‍ കുറിച്ചു. ഇതില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായതില്‍ ക്ഷമിക്കണം, ജോലിസ്ഥലത്തെ സൗഹൃദത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം കുറിച്ചു.


Other News in this category4malayalees Recommends