എനിക്ക് ഏറ്റവും ദേഷ്യം വരുന്നത് അതിനാണ്, അത്തരക്കാരോട് പോ പോയി വല്ലതും വായിക്ക് എന്ന് പറയാന്‍ തോന്നും: ദുല്‍ഖര്‍ സല്‍മാന്‍

എനിക്ക് ഏറ്റവും ദേഷ്യം വരുന്നത് അതിനാണ്, അത്തരക്കാരോട് പോ പോയി വല്ലതും വായിക്ക് എന്ന് പറയാന്‍ തോന്നും: ദുല്‍ഖര്‍ സല്‍മാന്‍
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് ദുല്‍ഖര്‍. നടന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പ് തിയേറ്ററുകള്‍ ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദുല്‍ഖറിന്റെ അഭിമുഖമാണ്. താന്‍ ഭയപ്പെടുന്നതിനെ കുറിച്ചും ഏറ്റവും ദേഷ്യം വരുന്ന സംഭവത്തെ കുറിച്ചുമാണ നടന് പറയുന്നത്.

പരാജയത്തെയാണ് ഏറ്റവും കൂടുതല്‍ ഭയക്കുന്നതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. നടന്റെ വാക്കുകള്‍ ഇങ്ങനെ, ഏറ്റവും ഭയക്കുന്ന കാര്യം പരാജയമാണ്. സിനിമകളുടെ പരാജയമാണെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. കേട്ടാല്‍ ദേഷ്യം വരുന്ന കാര്യം എന്താണ് എന്ന് ചോദിച്ചപ്പോള്‍, അവഗണിയ്ക്കുന്നത് ഇഷ്ടമല്ല എന്നെന്നാണ് നടന്‍ പറഞ്ഞത്. നേരത്തെ ഒരു അഭിമുഖത്തിലും ഇക്കാര്യം ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചിലര്‍ അവഗണിച്ച് സംസാരിക്കുന്നത് ദുല്‍ഖറിന് ഇഷ്ടമല്ല എന്നാണ് പറഞ്ഞത്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാവും. എന്നാല്‍ ചിലര്‍ അത് മാനിക്കില്ല.

എന്തെങ്കിലും നമ്മള്‍ സംസാരിക്കുമ്പോള്‍, എനിക്ക് അത് അറിയില്ല, അങ്ങനെയല്ല എന്ന തരത്തില്‍ യാതൊരു ലോജിക്കും ഇല്ലാതെ പറയും. ഗൂഗിള്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ കിട്ടും എന്ന അവസ്ഥയില്‍ നില്‍ക്കെ ഒന്നും അറിയില്ല എന്ന് പറയുന്നത് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത്തരക്കാരോട്, പോ പോയി വല്ലതും വായിക്ക് എന്ന് പറയാന്‍ തോന്നും എന്നും ദുല്‍ഖര്‍ പറഞ്ഞു. കള്ളം പറയാറുണ്ടോ എന്നും അവതാരക ദുല്‍ഖറിനോട് ചോദിച്ചിരുന്നു. ഞാന്‍ വളരെ ട്രാന്‍സ്പരന്റ് ആണെന്നായിരുന്നു നടന്റെ മറുപടി. കള്ളം പറഞ്ഞാല്‍ തനിക്ക് അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിയ്ക്കില്ല. എങ്ങിനെയും പുറത്ത് വരും. അതുകൊണ്ട് കള്ളം പറയാറില്ല എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.Other News in this category4malayalees Recommends