വട്ടിയൂര്‍ക്കാവില്‍ ആത്മീയ വേഷമിട്ട ഭക്തര്‍ക്കായി ദര്‍ശനമൊരുക്കിയ വനിതക്കെതിരെയുള്ള ട്രോളുകള്‍ ഇന്നലെ മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അവരെ ട്രോളുന്നതില്‍ പാര്‍ട്ടി ഭേദമെന്യേ പലരും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. അവര്‍ എന്ത് വേഷം ധരിക്കണമെന്ന് അവരുടെ ഇഷ്ടമാണെന്ന് ഹരീഷ് പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം:
പര്‍ദ്ദയും, കന്യാസ്ത്രി വേഷവും ഇട്ട് സ്ത്രീകള്‍ക്ക് പൊതു സമുഹത്തില്‍ ഇറങ്ങാമെങ്കില്‍ അവര്‍ക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച് അവര്‍ അവരുടെ സ്വന്തം ആശ്രമത്തില്‍ ഇരിക്കുന്നതില്‍ ഒരു തെറ്റുമില്ല…പുരുഷന്മാര്ക്ക് തലേക്കെട്ടുകെട്ടി മൊയില്യാരാവാം,കാഷായ വേഷം ധരിച്ച് സസ്യാസിയാവാം,ലോഹയിട്ട് പള്ളിലെ' അച്ഛനാവാം..അതിലൊന്നും ആര്‍ക്കും ഒരു പ്രശ്നവുമില്ല…പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച് ആത്മിയ അമ്മയാവാന്‍ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്ര്യത്തിന്റെ വിഷയം തന്നെയാണ്…
ഒരു സ്ത്രിയായതുകൊണ്ട് മാത്രമാണ് അവര്‍ ഇത്രയും കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്…ഹലാല്‍ ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിച്ചാല്‍മതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവര്‍ പോയാല്‍മതി…ഹലാല്‍ ബോര്‍ഡുകള്‍ ശരിയാണെങ്കില്‍ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്…ഇവരും നാളെ ഹോസ്പിറ്റലും അനാഥാലയവും ചാനലും എല്ലാം തുടങ്ങും…ഒരു പാട് ആളുകള്‍ക്ക് ജോലി തരും…ഈ സ്ത്രീയുടെ സ്വാതന്ത്യത്തോടൊപ്പം .