ഡല്‍ഹിയിലേക്ക് വിമാനയാത്ര ഇനി സുഖകരമാകും, കുറഞ്ഞ ചിലവില്‍ യാത്രയൊരുക്കി വിമാനക്കമ്പനികള്‍: സുപ്രീംകോടതിയുടെ നിര്‍ദേശം കമ്പനികളെ വലയ്ക്കുന്നു

ഡല്‍ഹിയിലേക്ക് വിമാനയാത്ര ഇനി സുഖകരമാകും, കുറഞ്ഞ ചിലവില്‍ യാത്രയൊരുക്കി വിമാനക്കമ്പനികള്‍: സുപ്രീംകോടതിയുടെ നിര്‍ദേശം കമ്പനികളെ വലയ്ക്കുന്നു

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡല്‍ഹിയിലേക്ക് ഇനി കുറഞ്ഞ ചിലവില്‍ വിമാനയാത്ര നടത്താനാകും. സുപ്രീംകോടിയുടെ നിര്‍ദേശ പ്രകാരമാണ് പുതി മാറ്റം. നിലവില്‍ വിമാനക്കമ്പനികളില്‍ നിന്ന് മറ്റ് വിമാനത്താവളങ്ങളേക്കാള്‍ 96 ശതമാനം അധികം തുക ഡല്‍ഹി കമ്പനി ഈടാക്കുന്നുണ്ട്. ഇതു കാരണം ഡല്‍ഹി വിമാനത്താവളം ഉപയോഗിക്കുന്ന വിമാനക്കമ്പനികള്‍ കൂടുതല്‍ തുക യാത്രാക്കാരില്‍ നിന്നും ഈടാക്കാറുണ്ട്. വിമാനക്കമ്പനികളില്‍ നിന്ന് ഹാന്‍ഡലിങ് ചാര്‍ക് അധികമായി ഈടാക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം.


2015ല്‍ എയര്‍പോര്‍ട്ട് എക്കണോമിക് റെഗുലേറ്ററി അഥോറിട്ടി വിമാനത്താവള ചാര്‍ജ്ജ് 96 ശമാനം കുറച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ പഴയ തുക തന്നെ ഡല്‍ഹിയില്‍ ഈടാക്കുകയായിരുന്നു. ഇതിലൂടെ വമ്പന്‍ ലാഭവും വിമാനത്താവളത്തിനുണ്ടായി. ഇതിനെതിരെ എയര്‍ഇന്ത്യ നടത്തിയ നിയമയുദ്ധമാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നത്.


Other News in this category4malayalees Recommends