പ്രിയങ്ക ഗാന്ധി, നിങ്ങള്‍ വെറു കടലാസ് പുലി മാത്രമാണ്, ഇതിന് തെളിവാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ കാണിച്ച് തന്നത്: സ്മൃതി ഇറാനി

പ്രിയങ്ക ഗാന്ധി, നിങ്ങള്‍ വെറു കടലാസ് പുലി മാത്രമാണ്, ഇതിന് തെളിവാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ കാണിച്ച് തന്നത്: സ്മൃതി ഇറാനി

ദില്ലി: യുപി തിരഞ്ഞെടുപ്പില്‍ പരാജപ്പെട്ട സ്മൃതി ഇറാനിയെ പരിഹസിച്ച് സ്മൃതി ഇറാനി. പ്രിയങ്ക ഗാന്ധി വെറും പേപ്പര്‍ പുലി മാത്രമാണെന്നും ഇതിനുള്ള തെളിവാണ് ജനങ്ങള്‍ നല്‍കിയതെന്നും സ്മൃതി പറയുന്നു. ബിജെപി പാര്‍ട്ടി ഹെഡ്ക്വാട്ടേഴ്‌സില്‍ വച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും സ്മൃതി അഭിനന്ദിച്ചു.


ബിജെപിയുടെ വിജയത്തിനായി ജനങ്ങള്‍ ജാതി മതഭേദമില്ലാതെയാണ് വോട്ട് ചെയ്തത് എന്ന് സ്മൃതി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ മണ്ഡലമായ അമേദിയില്‍ പ്രിയങ്ക ക്യാപയ്‌നിങ് നടത്താന്‍ എത്തിയില്ലെന്നും ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്തത് കൊണ്ടാണ് വരാതിരുന്നത് എന്നും സ്മൃതി പറയുന്നു. അമേദിയിലെ ജനങ്ങള്‍ത്ത് പ്രിയങ്ക ഗാന്ധി നല്‍കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും പറയുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോദി തരംഗം പ്രതിഫലിച്ചു. ഗോവയില്‍ മാത്രമാണ് ബിജെപിയ്ക്ക് തിരിച്ചടി ലഭിച്ചത്. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന മണിപ്പൂരില്‍ ബിജെപി ശക്തമായി മുന്നേറുന്ന കാഴ്ചയായിരുന്നു. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം ലഭിച്ചത്. എങ്കിലും മൊത്തത്തില്‍ കോണ്‍ഗ്രസിന്റെ അതപതനം തന്നെയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.

Other News in this category4malayalees Recommends