ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി, ട്രെയ്‌ലര്‍ കാണൂ...

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി, ട്രെയ്‌ലര്‍ കാണൂ...
പ്രേക്ഷകര്‍ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആന്ധ്രയിലും തെലുങ്കാനയിലും മാത്രമായി തിരഞ്ഞെടുത്ത മുന്നൂറ് തിയേറ്ററുകളിലാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ട്രെയിലറിന് പുറത്തിറങ്ങുന്ന തിയതി അറിയിച്ചു കൊണ്ടുള്ള ടീസര്‍ തിങ്കളാഴ്ച പുറത്തിറങ്ങിയിരുന്നു. ആദ്യമായാണ് ട്രെയിലറിന് വേണ്ടി ടീസര്‍ പുറത്തിറങ്ങുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.


ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ദഗുബതിയുടെയും യുദ്ധ രംഗങ്ങള്‍ തന്നെയാണ് ട്രെയിലറിന്റെ പ്രത്യേക ആകര്‍ഷണം. ബാഹുബലിയെ കേന്ദ്രീകരിച്ചാണ് ട്രെയിലര്‍. കീരവാണിയുടെ സംഗീതവും ട്രെയിലറില്‍ എടുത്ത് പറയേണ്ട ഒന്നാണ്. ഹൃദയസ്പര്‍ശിയായി ഒരുക്കിയിരിക്കുന്ന സംഗീതം പ്രേക്ഷകരെ പിടിച്ചിരുത്തും.


ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ എത്തുന്നത് അനുഷ്‌കയാണ്. നായിക യുദ്ധം ചെയ്യുന്ന സീനുകളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം കാത്തിരിക്കുന്ന പ്രേക്ഷകരെ വീണ്ടും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ട്രെയിലര്‍.Other News in this category4malayalees Recommends