ഐവ ഗേള്‍സ് വിങ്ങ് ഖുര്‍ആന്‍ മനഃപാഠ മത്സരം സംഘടിപ്പിച്ചു.

ഐവ ഗേള്‍സ് വിങ്ങ് ഖുര്‍ആന്‍ മനഃപാഠ മത്സരം സംഘടിപ്പിച്ചു.
ഇസ്ലാമിക് വിമന്‍സ് അസ്സോസിയേഷന്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കായി സൂറ ലുഖ്മാനെ ആസ്പദമാക്കി മനഃപാഠ മത്സരം സംഘടിപ്പിച്ചു. ബിഷാറ ബഷീര്‍, നവാല്‍ പര്‍വീന്‍, നശ്‌വ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഹനാന്‍ ഹാഷിം, റിദ മറിയം എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി. ഫൈസല്‍ മഞ്ചേരി, കെ എ സുബൈര്‍, അബ്ദു റസാഖ് നദ്‌വി എന്നിവര്‍ വിധി നിര്‍ണയം നടത്തി. ഐവ ആക്റ്റിംഗ് പ്രസിഡന്റ് ഹുസ്‌ന നജീബ് അധ്യക്ഷത വഹിച്ചു. ജമാഅതെ ഇസ്‌ലാമി കേരള സെക്രട്ടറി ജനാബ് ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യ അഥിതിയായിരുന്നു.


ജമാഅത്തെ ഇസ്‌ലാമി സെക്രെട്ടറി ശിഹാബ് പൂക്കോട്ടൂര്‍, കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി, ജനറല്‍ സെക്രെട്ടറി ശരീഫ് പി.ടി, ഐവ ആക്ടിങ് പ്രസിഡന്റ് ഹുസ്‌ന നജീബ്, ജനറല്‍ സെക്രട്ടറി നജ്മ ശരീഫ് എന്നിവര്‍ ഷിഫാ അല്‍ ജസീറ സ്‌പോണ്‍ ചെയ്ത ക്യാഷ് െ്രെപസ് വിതരണം ചെയ്തു. യൂത്ത് ഇന്ത്യ പ്രെസിഡന്റ നജീബ് സി.കെ പരിപാടിയില്‍ സംബന്ധിച്ചു. നവാല്‍ന്റെ ഖിറാഅതോടെ ആരംഭിച്ച പരിപാടിയില്‍ ഐവ ഗേള്‍സ് വിങ്ങ് കണ്‍വീനര്‍ ഷമീറ ഖലീല്‍ സ്വാഗതം പറഞ്ഞു.

Other News in this category4malayalees Recommends