ഭൂമിയെ പോലെ പത്ത് ഗ്രഹങ്ങള്‍ വേറെയുണ്ടെന്ന് ശാസ്ത്രജ്ഞര്‍, ജീവനുണ്ടാകാനും സാധ്യത, കെപ്ലര്‍ ആണ് ഇക്കാര്യം സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ അയച്ചിരിക്കുന്നത്

ഭൂമിയെ പോലെ പത്ത് ഗ്രഹങ്ങള്‍ വേറെയുണ്ടെന്ന് ശാസ്ത്രജ്ഞര്‍, ജീവനുണ്ടാകാനും സാധ്യത, കെപ്ലര്‍ ആണ് ഇക്കാര്യം സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ അയച്ചിരിക്കുന്നത്
വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്ത് ഭൂമിയെ പോലെ ഉള്ള പത്ത് ഗ്രഹങ്ങള്‍ കൂടിയുണ്ടെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍. ഭൂമിയുടെ വലുപ്പവും ജീവനുണ്ടാകാനുളള സാഹചര്യങ്ങളും ഇവിടെയുണ്ടെന്നും നാസ പറയുന്നു.

ഇവയുള്‍പ്പെടെ ഗ്രഹങ്ങളാകാന്‍ സാധ്യതയുളള 219 ഗോളങ്ങളുടെ ദൃശ്യങ്ങളും നാസയുടെ കെപ്ലര്‍ അയച്ചിട്ടുണ്ട്. ഇതോട കെപ്ലര്‍ അയച്ച ഗ്രഹസാധ്യത പട്ടികയിലെ അംഗങ്ങളുടെ എണ്ണം 4034 ആയി. ഇതില്‍ അമ്പതെണ്ണത്തിന് ഭൂമിയുടെ വലുപ്പമുണ്ട്.

സൗരയൂഥത്തിന് പുറത്ത് വാസ യോഗ്യമായ ഗ്രഹങ്ങളെ തെരഞ്ഞ് 2009ലാണ് നാസ കെപ്ലര്‍ വിക്ഷേപിച്ചത്. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതിനകം തന്നെ കെപ്ലറിന് കഴിഞ്ഞിട്ടുണ്ട്. മറ്റ് ബഹിരാകാശ ദര്‍ശനികള്‍ കൂടി ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ സൗരയൂഥത്തിന് പുറത്ത് മൂവായിരത്തഞ്ഞൂറിലേറെ ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പഠനങ്ങള്‍ നടത്തുകയാണ് നാസയിപ്പോള്‍.

ഭൂമിയെക്കാള്‍ ഒന്നേമുക്കാല്‍ മടങ്ങോ അതില്‍ താഴെയോ വലുപ്പമുളളവ ഗ്രഹങ്ങള്‍ പാറക്കെട്ട് നിറഞ്ഞതാകാമെന്നും അനുമാനിക്കുന്നു. രണ്ട് മുതല്‍ മൂന്നര മടങ്ങ് വരെ വലിപ്പമുളളവ വാതകം നിറഞ്ഞതുമാകാം.
Other News in this category4malayalees Recommends