അപമാനത്തിന് പകരമാവില്ല, എങ്കിലും; സോഷ്യല്‍ മീഡിയ അപകീര്‍ത്തികരമായി ചിത്രകരിച്ച എല്‍ദോയ്ക്ക് കൊച്ചി മെട്രോയുടെ സ്‌നേഹോപഹാരം കൈമാറി

അപമാനത്തിന് പകരമാവില്ല, എങ്കിലും; സോഷ്യല്‍ മീഡിയ അപകീര്‍ത്തികരമായി  ചിത്രകരിച്ച  എല്‍ദോയ്ക്ക് കൊച്ചി മെട്രോയുടെ സ്‌നേഹോപഹാരം കൈമാറികൊച്ചി : കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ അനുഭവിച്ച അപമാനം ഇനിയാര്‍ക്കും ഉണ്ടാവരുതെന്നാണ് മലയാളികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സഹോദരനെ ഓര്‍ത്ത് വിഷമം സഹിക്കാനാവാതെ സീറ്റില്‍ കിടന്ന എല്‍ദോയെ മദ്യപാനിയായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ യാഥാര്‍ത്ഥ്യമെന്തെന്നറിയാത്ത പ്രചരണങ്ങള്‍ അഴിച്ചു വിടുന്നതിന്റെ ഇരയാവുകയായിരുന്നു എല്‍ദോ.


പിന്നീട് മാധ്യമങ്ങളിലൂടെയാണ് ആ പ്രചരണം തെറ്റാണെന്ന് തെളിയുന്നത്. അനുഭവിച്ചതിന് പകരമാവില്ലെന്ന് അറിയാമെങ്കിലും കൊച്ചി മെട്രോ അധികൃതര്‍ എല്‍ദോയ്ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് പ്രശംസനീയമാണ്.എല്‍ദോയ്ക്ക് 2000 രൂപയുടെ മെട്രോ ട്രെയിന്‍ ടിക്കറ്റ് കെഎംആര്‍എല്‍ നല്‍കി.അങ്കമാലി സ്വദേശിയാണ് എല്‍ദോ. കൊച്ചി മെട്രോയിലെ 'പാമ്പ്' എന്ന തലക്കെട്ടോടെ സംസാര ശേഷിയും കേള്‍വി ശേഷിയും ഇല്ലാത്ത എല്‍ദോ മെട്രോയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ടതിന്റെ മനോവിഷമംകൊണ്ടാണ് എല്‍ദോ മെട്രോയില്‍ കിടന്നു പോയതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തുകയായിരുന്നു.


വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ഡിസബിലിറ്റി കമ്മീഷണര്‍ ഡോ. ജി ഹരികുമാര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി ഹരികുമാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Other News in this category4malayalees Recommends