കേരളത്തിലെ ആക്രമ രാഷ്ടീയത്തില്‍ കൊലക്കത്തിക്ക് ഇരയായത് പകുതിയിലധികവും സിപിഐഎം പ്രവര്‍ത്തകര്‍; ദേശീയ തലത്തില്‍ കൊലയാളി പാര്‍ട്ടിയെന്ന സംഘപരിവാര്‍ പ്രചരണത്തെ പൊളിച്ചടുക്കി മാധ്യമ പ്രവര്‍ത്തകന്‍

കേരളത്തിലെ ആക്രമ രാഷ്ടീയത്തില്‍ കൊലക്കത്തിക്ക് ഇരയായത്  പകുതിയിലധികവും സിപിഐഎം പ്രവര്‍ത്തകര്‍; ദേശീയ തലത്തില്‍ കൊലയാളി പാര്‍ട്ടിയെന്ന സംഘപരിവാര്‍ പ്രചരണത്തെ പൊളിച്ചടുക്കി മാധ്യമ പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി : കേരളത്തില്‍ ബിജെപി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും കൊല്ലപ്പെട്ടതായും ആരോപിച്ചു സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രചരണങ്ങളെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപി ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് .ഇതിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് വീഡിയോ - ഫോട്ടോ പ്രദര്‍ശനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലേക്കു മാര്‍ച്ചും സംഘടിപ്പിച്ചിരിന്നു.


എന്നാല്‍ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി 'ഇന്ത്യാ ടുഡേ' യുടെ അവതാരകനും കണ്‍സല്‍ട്ടിംഗ് എഡിറ്ററും കൂടിയായ രജ്ദീപ് സര്‍ദേശായി രംഗത്തെത്തി.കഴിഞ്ഞ പത്ത് വര്‍ഷത്തെ കാലയളവില്‍ കേരളത്തിലെ ആക്രമ രാഷ്ട്രീയ സംഘട്ടനങ്ങളേത്തുര്‍ന്ന് കൊല്ലപ്പെട്ടവരുടെ കണക്കുകളാണ് അദേഹം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.കൊല്ലപ്പെട്ടവരുടെ പാര്‍ട്ടി തിരിച്ചുള്ള വിവരങ്ങളാണ് രേഖാ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.വസ്തുതകള്‍ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 51 സി.പി.ഐ.എം പ്രവര്‍ത്തകരാണ് രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായിരിക്കുന്നത്.


എന്നാല്‍ ഈ കാലയളവില്‍ 35 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ സി.പി.ഐ.എം അക്രമ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്നും വ്യാപകമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെന്നുമാണ് ദേശീയതലത്തില്‍ ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇതിനെ പൊളിച്ച് കാട്ടുന്നതാണ് രജ്ദീപിന്റെ കണക്കുകള്‍.ഇക്കാലയളവില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരും രണ്ട് എന്‍.ഡി.എഫ് പ്രവര്‍ത്തകരും രാഷ്ട്രീയ കൊലപാതകത്തിനിരയായിട്ടുണ്ട്. ശിവസേന, ജെ.ഡി.യു, ആര്‍.എം.പി എന്നീ പാര്‍ട്ടികളുടെ ഓരോ അംഗങ്ങള്‍ വീതവും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ രാജ്യവ്യാപക പ്രതിഷേധമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തുക. കേരളത്തില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും നേതാക്കള്‍ ആരോപിക്കാറുണ്ട് എന്നാല്‍ ഈ വാദങ്ങളുടെ യഥാര്‍ത്ഥ വശം തുറന്ന് കാട്ടുകയാണ് സര്‍ദേശായി.

Other News in this category4malayalees Recommends