കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഷാര്‍ജ യൂണിറ്റ് ഈ വര്‍ഷവും ; ശാന്ത രാത്രി 2017 ക്രിസ്മസ് കരോള്‍ നൈറ്റ് ഡിസംബര്‍ 9 ശനിയാഴ്ച

കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്  ഷാര്‍ജ യൂണിറ്റ്  ഈ വര്‍ഷവും  ; ശാന്ത രാത്രി 2017 ക്രിസ്മസ് കരോള്‍ നൈറ്റ്  ഡിസംബര്‍ 9 ശനിയാഴ്ച
കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഷാര്‍ജ യൂണിറ്റ് ഈ വര്‍ഷവും ശാന്ത രാത്രി 2017 എന്ന പേരില്‍ ക്രിസ്മസ് കരോള്‍ നൈറ്റ് ഡിസംബര്‍ 9 ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഷാര്‍ജ സൈന്റ്‌റ് മേരീസ് ക്‌നാനായ പള്ളിയുടെ ഓഡിറ്റോറിയ ത്തില്‍ വച്ച് സംഘടിപ്പിക്കുന്നു.

ഇതോടനുബന്ധിച്ചു കെ.സി.സി ഷാര്‍ജ ,പ്രസിഡന്റ് ഫാദര്‍ ജോണ്‍ കെ. ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം UAE മുന്‍ പരിസ്ഥിതി ജല വിഭവ മന്ത്രി ഡോ മുഹമ്മദ് സയീദ് അല്‍ ഖ്ഹിന്ദി ഉല്‍ഘാടനം ചെയ്യും . H G Dr.Mar Yohannan Yoseph (Bishop of the Holy Catholic assyrian church) മുഖ്യ പ്രഭാഷണം നടത്തും. ഓര്‍ത്തഡോക്ള്‍സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാദര്‍. അജി കെ തോമസ് ക്രിസ്ത്മസ് സന്ദേശം നല്‍കും. തുടര്‍ന്ന് ഷാര്‍ജയിലെ വിവിധ ക്രൈസ്തവ ഇടവകകളിലെ ഗായക സംഘങ്ങളും, കെ.സി.സി ഗായക സംഘവും ഗാനങ്ങള്‍ ആലപിക്കും. കൂടാതെ വിവിധ കലാപരിപാടികളും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണെന്നു , പ്രസിഡന്റ് ഫാദര്‍ ജോണ്‍ കെ. ജേക്കബ് ,സെക്രട്ടറി ഷാജന്‍ തോമസ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടിജി പുരക്കല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +971 55 6789 423.

Other News in this category4malayalees Recommends