ഫേസ്ബുക്കും വാട്‌സ്ആപ്പും കുടുംബബന്ധങ്ങളെ നശിപ്പിക്കും: മനുഷ്യത്വത്തിന് ഭീഷണിയാകുന്നതിങ്ങനെ

ഫേസ്ബുക്കും വാട്‌സ്ആപ്പും കുടുംബബന്ധങ്ങളെ നശിപ്പിക്കും: മനുഷ്യത്വത്തിന് ഭീഷണിയാകുന്നതിങ്ങനെ
ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്ന് നിത്യജീവിതത്തിലെ അവിഭാജ്യ ഘടകം പോലെയാണ്. അതില്ലാതെ ഊണില്ല, ഉറക്കില്ല. കൊച്ചു കുട്ടികള്‍ക്ക് വരെ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട്. എന്നാല്‍, ഇത്തരം സോഷ്യല്‍ മീഡിയകള്‍ എന്താണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

സോഷ്യല്‍മീഡിയ സൈറ്റുകള്‍ മനുഷ്യരെ നശിപ്പിക്കുകയാണെന്ന് മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍ പറയുന്നത്. ഫേസ്ബുക്കും വാട്‌സ്ആപ്പും കുടുംബബന്ധങ്ങളെ നശിപ്പിക്കും. നമ്മുടെ ചിന്തകളിലും പ്രവൃത്തികളിലും നുഴഞ്ഞുകയറുന്ന ഈ വെബ്സൈറ്റുകള്‍ കുട്ടികളുടെ വളര്‍ച്ചയിലും സ്വഭാവ രൂപീകരണത്തിലുമെല്ലാം വലിയ സ്വാധീനമാണ് ചെലുത്തുന്നതെന്നും ട്രിസ്റ്റന്‍ ഹാരിസ് പറയുന്നു.

സോഷ്യല്‍മീഡിയ ഒരു ശീലമാവുക എന്നതിനേക്കാള്‍ വലിയ കുരുക്കിലാണ് മനുഷ്യര്‍ അകപ്പെട്ടിരിക്കുന്നത്. ഇത് മനുഷ്യന്റെ നിലനില്‍പ്പിനുള്ള ഭീഷണിയെന്ന് വിശേഷിപ്പിക്കാനാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയ സൈറ്റുകളെ പിന്തുടരുന്ന ഒരാള്‍ ദിവസം കുറഞ്ഞത് 150 തവണയെങ്കിലും തങ്ങളുടെ ഫോണുകളില്‍ നോക്കും.

ടോയ്ലറ്റ് മുതല്‍ ചായകുടിക്കുന്ന സ്ഥലം വരെ ഇത് നീണ്ടുകിടക്കുന്നു. ഇരുന്നൂറ് കോടിയോളം മനുഷ്യരുടെ ചിന്തകളിലും അഭിപ്രായ നിര്‍ണയത്തിലും സോഷ്യല്‍മീഡിയ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. സ്മാര്‍ട്ട്ഫോണ്‍ നോക്കാതിരിക്കുമ്പോള്‍ പോലും സോഷ്യല്‍മീഡിയയെ ചൊല്ലിയുള്ള ചിന്തകള്‍ നമ്മളെ അലട്ടുന്നു. ലോകത്തെ മിക്ക കുടുംബ തകര്‍ച്ചകളുടെയും പ്രധാന കാരണക്കാരന്‍ വാട്‌സാപ്പും ഫെയ്‌സ്ബുക്കുമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു.

Other News in this category4malayalees Recommends