ആദം ജോണിലെ പ്രേത ബംഗ്ലാവില്‍ ചില അനുഭവങ്ങള്‍ നേരിട്ടു ; തുറന്ന് പറഞ്ഞ് ലെന

ആദം ജോണിലെ പ്രേത ബംഗ്ലാവില്‍ ചില അനുഭവങ്ങള്‍ നേരിട്ടു ; തുറന്ന് പറഞ്ഞ് ലെന
പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ച് നടി ലെന. ലൊക്കേഷനായ സ്‌കോട്‌ലന്‍ഡിലെ ബംഗ്ലാവ് യഥാര്‍ത്ഥത്തില്‍ പ്രേതബാധയുള്ളതായിരുന്നുവെന്നാണ് ലെനയുടെ തുറന്നുപറച്ചില്‍.

ആദം ജോണില്‍ കാണിയ്ക്കുന്ന സ്‌കോര്‍ട്‌ലന്‍ഡിലെ ആ വീട് ശരിയ്ക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്. ആ വീടിന്‌റെ ഉടമസ്ഥന്‍ തന്നെ പറഞ്ഞു അവര്‍ പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് അതില്‍ നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുകളിലൊക്കെ കുറച്ച് നേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നു.

ഒരു ക്യാമറയും ഞാനും മാത്രമേ ആ നിലവറയില്‍ ഉണ്ടായിരുന്നുള്ളു. പേടിച്ചുവെങ്കില്‍ പോലും ഭയം പുറത്ത് കാണിച്ചില്ല. പിന്നെ അഭിനയിക്കുമ്പോള്‍ ഒരു ധൈര്യമൊക്കെ താനേ വരും. അതല്ലാതെ ഒറ്റയ്ക്കവിടെ പോയി നില്ക്കാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ പോയി നില്‍ക്കില്ല. ഞാന്‍ ഒരു റിസ്‌ക് ടേക്കര്‍ അല്ല, താരം പറയുന്നു.

Other News in this category4malayalees Recommends