ഹാമില്‍ട്ടണിലെ ഷോപ്പില്‍ നിന്നും വംശീയപരമായ ടാറ്റൂസ് സൗജന്യമായി നീക്കം ചെയ്യുന്നു; നിരവധി അഭയാര്‍ത്ഥികളും മനുഷ്യക്കടത്തിനിരകളായവരും ഗ്രിം സിറ്റി ടാറ്റൂ ക്ലബിലേക്കൊഴുകുന്നു; അവര്‍ക്ക് പറയാനുള്ളത് വംശീയതയുടെയും നരകയാതനയുടേയും കഥകള്‍

ഹാമില്‍ട്ടണിലെ ഷോപ്പില്‍ നിന്നും വംശീയപരമായ ടാറ്റൂസ് സൗജന്യമായി നീക്കം ചെയ്യുന്നു; നിരവധി അഭയാര്‍ത്ഥികളും മനുഷ്യക്കടത്തിനിരകളായവരും ഗ്രിം സിറ്റി ടാറ്റൂ ക്ലബിലേക്കൊഴുകുന്നു; അവര്‍ക്ക് പറയാനുള്ളത് വംശീയതയുടെയും നരകയാതനയുടേയും കഥകള്‍
ആളുകളുടെ ദേഹത്ത് പതിച്ചിരിക്കുന്ന വംശീയപരമായ ടാറ്റൂസ് നീക്കം ചെയ്യുന്നതിനായി സൗജന്യ ലേസര്‍ റിമൂവല്‍ സംവിധാനം വാഗ്ദാനം ചെയ്ത് കൊണ്ട് ഹാമില്‍ട്ടണിലെ ഷോപ്പ് രംഗത്തെത്തി.ഇവിടുത്തെ ഗ്രിം സിറ്റി ടാറ്റൂ ക്ലബാണ് ഈ ഓഫറുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഈ പരിപാടി ഈ മാസമാണ് ഈ ഷോപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.അതിനെ തുടര്‍ന്ന് ഇത്തരം ടാറ്റൂകള്‍ നീക്കം ചെയ്യുന്നതിനായി നിരവധി പേരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഇത് പ്രകാരം എല്ലാ തരത്തിലുമുള്ള റേസിസ്റ്റ് ഇമേജറികളും അല്ലെങ്കില്‍ പ്രതീകങ്ങളും ഹ്യൂമന്‍ ട്രാഫിക്ലിംഗ് ടാറ്റൂസും റേഡിയേഷന്‍ ചികിത്സയുടെ ഭാഗമായുള്ള പാടുകളും മറ്റ് ടാറ്റൂകളോ അല്ലെങ്കില്‍ അപകടങ്ങള്‍ മൂലം തൊലിക്കുണ്ടായ നിറ വ്യത്യാസവും നീക്കം ചെയ്യുന്നതിനോ മാറ്റുന്നതിനോ ഉള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. മെംഫിസ് കാഡ്യൂ ആണ് ഈ ക്ലബിന്റെ ഉടമസ്ഥരിലൊരാള്‍.മനുഷ്യക്കടത്തിനും കടുത്ത വംശീയ മുദ്രയടിക്കലുകള്‍ക്കും ഇരയായ നിരവധി പേര്‍ ഇവിടെ ഈ ട്രീറ്റ്‌മെന്റിനെത്തുന്നുണ്ട്. അവരില്‍ നിന്നും നരകയാതനകളുടെ കഥകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി മെംഫിസ് കേട്ട് കൊണ്ടിരിക്കുന്നത്.

മനുഷ്യക്കടത്തിന്റെയും അപകടകരങ്ങളായ ബന്ധങ്ങളുടെയും കഥകള്‍ ഇവര്‍ ഇവിടെ നിന്നും മെംഫിസിനോട് വിവരിക്കുന്നുണ്ട്. വംശീയത, ഗ്യാംഗ് ജീവിതം, നിര്‍ബന്ധിതമായി അടിമത്തം മുദ്ര കുത്തപ്പെടല്‍ തുടങ്ങിയ ദുരിതാനുഭവങ്ങള്‍ ഇവിടെ ടാറ്റൂ നീക്കം ചെയ്യാനെത്തുന്നവര്‍ ചുരുളഴിക്കുന്നു.അവയുടെ ദുരനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്ന ടാറ്റൂകളില്‍ നിന്നും എന്നെന്നേക്കും മോചനം നേടി പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നതിനാണ് അവര്‍ ഇവിടെയെത്തുന്നത്.

ഈ സേവനം വാഗ്ദാനം ചെയ്ത് കൊണ്ട് മെഫിസ് കഴിഞ്ഞ ദിവസം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിട്ട്‌പ്പോള്‍ അതിനോടുള്ള പ്രതികരണം വിസ്മയകരമായിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസം മെഫിസിനെ തേടി 756 ഇമെയിലുകളാണെത്തിയത്. സഹായം തേടിയുള്ള ഇമെയിലുകളായിരുന്നു. അവര്‍ക്കെല്ലാം ഇതിനുള്ള സഹായം ചെയ്ത്‌കൊടുക്കല്‍ നടപടികള്‍ ക്ലബില്‍ പുരോഗതിച്ച് കൊണ്ടിരിക്കുകയാണ്.

Other News in this category4malayalees Recommends