പോലീസിന്റെ അറസ്റ്റിനെ പേടിച്ച് മുങ്ങിയതാണോ തൊഗാഡിയ: ദുരൂഹതയില്‍ തൊഗാഡിയയുടെ തിരോധാനം, അബോധാവസ്ഥയിലെന്ന് വിവരം

പോലീസിന്റെ അറസ്റ്റിനെ പേടിച്ച് മുങ്ങിയതാണോ തൊഗാഡിയ: ദുരൂഹതയില്‍ തൊഗാഡിയയുടെ തിരോധാനം, അബോധാവസ്ഥയിലെന്ന് വിവരം
വിശ്വഹിന്ദ് പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയയെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി. തൊഗാഡിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തൊഗാഡിയയെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്.

അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ട് അനുയായികള്‍ പരാതിയുമായി രംഗത്തെത്തിയതോടെ വാര്‍ത്ത പരന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷം മുന്‍പു രാജസ്ഥാനില്‍ നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നല്‍കിയെന്ന കേസില്‍ പ്രവീണ്‍ തൊഗാഡിയയ്ക്കെതിരെ അറസ്റ്റ് വാറന്റുമായി രാജസ്ഥാന്‍ പൊലീസ് ഇന്നലെ അഹമ്മദാബാദില്‍ എത്തിയിരുന്നു.

അതിന് ശേഷമാണ് അദ്ദേഹത്തെ കാണാതായതു. അറുപത്തിരണ്ടുകാരമായ തൊഗാഡിയയെ രാജസ്ഥാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് അനുയായികള്‍ പ്രകടനവും നടത്തി. ബിജെപിയാണ് രാജസ്ഥാന്‍ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷേധത്തിന് പുതിയ തലവും നല്‍കി. ഗുജറാത്തിലാണ് പ്രവീണ്‍ തൊഗാഡിയയുടെ പ്രവര്‍ത്തന കേന്ദ്രം.

Other News in this category4malayalees Recommends