പാട്ടിനൊപ്പം താളം ചവിട്ടി പ്രസവിക്കാന്‍ ഒരുങ്ങുന്ന ഗര്‍ഭിണികള്‍: കൂടെ ഡോക്ടറും

പാട്ടിനൊപ്പം താളം ചവിട്ടി പ്രസവിക്കാന്‍ ഒരുങ്ങുന്ന ഗര്‍ഭിണികള്‍: കൂടെ ഡോക്ടറും
ഡാന്‍സ് തെറാപ്പി പതിവാകുകയാണ്. ഇപ്പോള്‍ പ്രസവ സമയത്ത് കരച്ചിലൊന്നുമില്ല. ഗര്‍ഭിണികളെ സന്തോഷിപ്പിക്കുന്ന പല രീതികളും കാണാം. ബ്രസീലിയന്‍ ഡോക്ടറായ ഫെര്‍ണാണ്ടോ ഗ്യൂഡസ് ഡാ കുന്‍ചാ ഗര്‍ഭിണികള്‍ക്ക് വേദന കുറയ്ക്കുന്നത് രസകരമായാണ്.

പ്രസവത്തിന് മുമ്പ് നൃത്തം ചെയ്താല്‍ പ്രസവവേദന കുറയ്ക്കാനും പ്രസവം സുഗമമമാക്കാനും സഹായിക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഡാന്‍സിംഗ് ഡോക്ടര്‍ എന്നാണ് ഫെര്‍ണാണ്ടോ അറിയപ്പെടുന്നത്. പൂര്‍ണഗര്‍ഭിണികളായ സ്ത്രീകള്‍ക്കൊപ്പം നിന്ന് നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.


കുനിഞ്ഞ് ഇരുന്നും എഴുന്നേറ്റും പാട്ടിനൊത്ത് താളം ചവിട്ടിയും ഗര്‍ഭിണി ഡോക്ടര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പ്രമേഹ ബാധിതയായ ഒരു ഗര്‍ഭിണിക്കൊപ്പം നിന്നുള്ള ഡാന്‍സായിരുന്നു അതിലൊരെണ്ണം. വെറുതെ ഒരു രസത്തിന് വേണ്ടി മാത്രമല്ല ഡോക്ടര്‍ ഫെര്‍ണാണ്ടോ നൃത്തം ചെയ്യുന്നത്. മറിച്ച് പ്രസവത്തിന് മുമ്പ് ശരീരത്തിലുണ്ടാകുന്ന ചലനങ്ങള്‍ പ്രസവം എളുപ്പമാക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് ഡോക്ടറുടെ 'ഡാന്‍സ് തെറാപ്പി'.
Other News in this category4malayalees Recommends