പാവയ്ക്ക ഫേസ്പാക്ക് ചര്‍മം തിളങ്ങാന്‍: വൈറ്റമിനുകളുടെ നിറകുടം എങ്ങനെ ഉപയോഗിക്കണം എന്നറിഞ്ഞിരിക്കൂ

പാവയ്ക്ക ഫേസ്പാക്ക് ചര്‍മം തിളങ്ങാന്‍: വൈറ്റമിനുകളുടെ നിറകുടം എങ്ങനെ ഉപയോഗിക്കണം എന്നറിഞ്ഞിരിക്കൂ
ഈ കയ്പ്പന്‍ പാവയ്ക്ക കഴിക്കുക എന്നു പറയുന്നത് പ്രയാസകരമാണ്. എന്നാല്‍, രോഗങ്ങള്‍ വരാതിരിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായേ മതിയാകൂ. കയ്പ് മാറ്റി പാവയ്ക്ക് ഉണ്ടാക്കാവുന്നതുമാണ്. ചര്‍മത്തിന് ഉത്തമമായ ഒന്നാണ് പാവയ്ക്ക.

ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ പാവയ്ക്ക പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പാവയ്ക്ക കൊണ്ട് ഫേസ്പാക്ക് വരെ ഉണ്ടാക്കാം.

കുറച്ചു ഓറഞ്ചു തൊലി ഒന്നോ രണ്ടോ ദിവസം സൂര്യപ്രകാശത്തില്‍ ഉണക്കുക. പാവയ്ക്കയില്‍ നിന്നും വിത്തുകള്‍ മാറ്റിയ ശേഷം ഒരു ബ്ലെന്‍ഡറില്‍ പാവയ്ക്ക വിത്തുകളും ഉണങ്ങിയ ഓറഞ്ചു തൊലിയുമായി നന്നായി അരയ്ക്കുക. ഇത് വട്ടത്തില്‍ നിങ്ങളുടെ മുഖത്ത് ഉരസുക. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയുക.


മിക്‌സിയില്‍ കുറച്ചു പാവയ്ക്ക, കുക്കുമ്ബര്‍ കഷണങ്ങള്‍ ഇട്ട് നന്നായി അരയ്ക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 10-15 മിനിട്ടിനു ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയുക. ഇത് പതിവായി ചെയ്താല്‍ തിളങ്ങുന്ന ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കും.

ഒരു ബ്ലെന്‍ഡറില്‍ കുറച്ചു പാവയ്ക്കയും ആര്യവേപ്പിലയും ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടിയുമായി ചേര്‍ത്ത് അരച്ച് കട്ടിയുള്ള മിശ്രിതം തയ്യാറാക്കുക. ഇത് ുഖത്തും കഴുത്തിലും പുരട്ടി 10-15 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക. ഇത് ദിവസവും ചെയ്താല്‍ മുഖക്കുരു ഇല്ലാത്ത ചര്‍മ്മം ലഭിക്കും.

കുറച്ചു പാവയ്ക്കയും ഒരു കൈപ്പിടി നിറയെ വേപ്പിലയും തുളസിയിലയും ചേര്‍ത്ത് അരയ്ക്കുക. ഇത് നന്നായി കട്ടിയുള്ള പേസ്റ്റാക്കി അരച്ച ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ പാല്‍ ചേര്‍ത്ത് കുഴച്ചു മുഖത്തു പുരട്ടുക. 10-15 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക. ഇത് പതിവായി ചെയ്താല്‍ വൃത്തിയുള്ള തിളങ്ങുന്ന ചര്‍മ്മം എല്ലാവര്‍ക്കും സ്വന്തമാക്കാം.

3 -4 കഷണം പാവയ്ക്ക വിത്തില്ലാതെ എടുക്കുക. കറ്റാര്‍വാഴയുടെ തൊലി മാറ്റി ജെല്‍ എടുക്കുക. ഒരു സ്പൂണ്‍ തേനുമായി ചേര്‍ത്ത് ഇവ നന്നായി അരയ്ക്കുക.നല്ല കട്ടിയുള്ള പേസ്റ്റാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 10-15 മിനിട്ടിനു ശേഷം ചൂടുവെള്ളത്തില്‍ കഴുകുക. ഇത് ദിവസവും ചെയ്താല്‍ തിളങ്ങുന്ന മൃദുലമായ ചര്‍മ്മം ലഭിക്കും


Other News in this category4malayalees Recommends