കൊടുവാള്‍ കൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷം ; മലയാളി ഗുണ്ട ഒടുവില്‍ കീഴടങ്ങി

കൊടുവാള്‍ കൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷം ; മലയാളി ഗുണ്ട ഒടുവില്‍ കീഴടങ്ങി
പിറന്നാള്‍ ആഘോഷത്തിനിടെ ചെന്നൈയില്‍ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട മലയാളി ഗുണ്ട കീഴടങ്ങി.തലവെട്ടി ബിനു എന്നറിയപ്പെടുന്ന ഇയാള്‍ ആമ്പത്തൂരിലെ ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലാണ് കീഴടങ്ങിയത്. കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കെയാണ് കീഴടങ്ങല്‍. ഫെബ്രുവരി ആറിന് പിറന്നാളാഘോഷത്തിനിടെ കൊടുവാള്‍ കൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യം വൈറലായതിനെ തുടര്‍ന്നാണ് ബിനു ശ്രദ്ധേയനായത്.

ആഘോഷത്തിനിടെ രാത്രിയില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 75 ഗുണ്ടകളും പിടിയിലായി. ഇവരില്‍ ഭൂരിപക്ഷവും പിടികിട്ടാപുള്ളികളായിരുന്നു. രണ്ടുപേര്‍ 18 വയസ്സിന് താഴെയുള്ളവരും. കൊലപാതക കേസ് ഉള്‍പ്പെടെ ചുമത്തപ്പെട്ടവരും കൂട്ടത്തിലുണ്ടായിരുന്നു. പരിശോധനയ്‌ക്കെത്തിയ നൂറിലേറെ പോലീസുകാരുടെ കണ്ണുവെട്ടിച്ചാണ് ബിനു രക്ഷപ്പെട്ടത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മുപ്പതോളം കേസുകളാണ് ബിനുവിനെതിരെ ഉള്ളത്. മൂന്നുവര്‍ഷമായി ഒളിവിലായിരുന്നു. അതിനിടെ പിറന്നാളാഘോഷത്തിന് സഹോദരന്‍ ചെന്നൈയിലേക്ക് ക്ഷണിക്കുകയായിരുന്നു. മൂന്നു വര്‍ഷത്തോളം ഗുണ്ടകളുമായി ബന്ധമില്ലായിരുന്നുവെന്നും ചൈന്നൈയ്ക്ക് പുറത്ത് ഒളിവില്‍ താമസിക്കുകയായിരുന്നുവെന്നും ബിനു പറഞ്ഞു. സഹോദരന്‍ നല്‍കിയ വാളു കൊണ്ട് കേക്ക് മുറിക്കവേയാണ് ഇവരെ പോലീസ് വളഞ്ഞത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ കീഴടങ്ങുകയായിരുന്നുവെന്ന് ബിനു പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട് .

Other News in this category4malayalees Recommends