ജറുസലേമിലേക്ക് സൗജന്യമായി പോകാം ; വോട്ട് ചെയ്ത് അധികാരം തരൂ ; ക്രിസ്ത്യാനികള്‍ക്ക് ബിജെപിയുടെ ഓഫര്‍

ജറുസലേമിലേക്ക് സൗജന്യമായി പോകാം ; വോട്ട് ചെയ്ത് അധികാരം തരൂ ; ക്രിസ്ത്യാനികള്‍ക്ക് ബിജെപിയുടെ ഓഫര്‍
എവിടെ എന്ത് നല്‍കണമെന്ന് രാഷ്ട്രീയക്കാര്‍ക്ക് നന്നായി അറിയാം. മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ നാഗാലാന്‍ഡില്‍ ഭരണത്തില്‍ കയറിയാല്‍ ജറുസലേം യാത്ര തരപ്പെടുത്താമെന്നാണ് വാഗ്ദാനം.

ഹജ്ജ് തീര്‍ത്ഥാടനത്തിന് സബ്‌സിഡി നിര്‍ത്തലാക്കി ഒരു മാസം പോലുമായിട്ടില്ല. ഇതിനിടെ ജറുസലേമിലേക്ക് യാത്ര സൗജന്യമായി വാഗ്ദാനം ചെയ്തിരിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലെ ജനസംഖ്യയില്‍ 75 ശതമാനവും ക്രിസ്ത്യനികളാണ്. നാഗാലാന്‍ഡില്‍ ക്രിസ്ത്യാനികള്‍ 88 ശതമാനമാണ്.

അവസര വാദത്തിന്റെ നേര്‍ക്കാഴ്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. മത സബ്‌സിഡികള്‍ക്ക് തങ്ങള്‍ എതിരാണെന്ന് സിപിഐഎം വ്യക്തമാക്കി. ഹജ്ജ് തീര്‍ത്ഥാടകരുടെ സബ്‌സിഡി റദ്ദാക്കി ഇസ്രയേല് സന്ദര്‍ശനത്തിന്റെ പേരു പറഞ്ഞുപുതിയ വാഗ്ദാനം നല്‍കുന്നതിനെ പലരും വിമര്‍ശിക്കുന്നു.

ജെറുസലേമിലേക്ക് നൈജീരിയ തീര്‍ത്ഥാടകരെ അയക്കാറുണ്ട്. 42000 നൈജീരിയക്കാരാണ് ജെറുസലേമിലേക്ക് 2011ല്‍ സബ്‌സിഡിയുടെ സഹായത്താലെത്തിയത് .

Other News in this category4malayalees Recommends