ഭൂമിയിടപാട് കേസ്;കര്‍ദിനാള്‍ ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു;ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഭൂമിയിടപാട് കേസ്;കര്‍ദിനാള്‍ ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു;ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കൊച്ചി:സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റ സംഭവത്തില്‍ സിറോ മലബാര്‍ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി. അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫാദര്‍ ജോഷി പുതുവയാണ് കേസിലെ രണ്ടാം പ്രതി, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംന്പാടന്‍ മൂന്നാം പ്രതിയും ഭൂമി ഇടപാടില്‍ ഇടനിലക്കാരനായ സാജു വര്‍ഗ്ഗീസ് നാലാം പ്രതിയുമാണ്.


സെന്‍ട്രല്‍ പോലീസിന് കിട്ടിയ പരാതിയില്‍ കേസെടുക്കുന്നതിനെതിരെ പോലീസ് അഡ്വക്കറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് കേസെടുക്കാം എന്ന നിര്‍ദേശമാണ് എജി പോലീസിന് നല്‍കിയത്. അതിനാലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

Other News in this category4malayalees Recommends