നോവ സ്‌കോട്ടിയ, ന്യൂ ബ്രുന്‍സ് വിക്ക് എന്നിവിടങ്ങളില്‍ കടുത്ത കാറ്റും ഹിമപാതവും കാരണം നിരവധി വിമാനങ്ങള്‍ റദ്ദാക്കി; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റടിക്കും; കടുത്ത തിരകളുയര്‍ന്ന് തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകും

നോവ സ്‌കോട്ടിയ, ന്യൂ  ബ്രുന്‍സ് വിക്ക് എന്നിവിടങ്ങളില്‍ കടുത്ത കാറ്റും ഹിമപാതവും കാരണം നിരവധി വിമാനങ്ങള്‍ റദ്ദാക്കി; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റടിക്കും; കടുത്ത തിരകളുയര്‍ന്ന് തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകും
കടുത്ത വിന്റര്‍ കാറ്റും മഞ്ഞും കാരണം നോവ സ്‌കോട്ടിയ, ന്യൂ ബ്രുന്‍സ് വിക്ക് എന്നിവിടങ്ങളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. കടുത്ത വിന്റര്‍ കാറ്റുകള്‍ വര്‍ധിച്ച ഹിമപാതം, കടുത്ത കാറ്റുകള്‍,തുടങ്ങിയ പ്രതികൂലമായ കാലാവസ്ഥയാണ് അറ്റ്‌ലാന്റിക് കാനഡയില്‍ വിതച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് എന്‍വയോണ്‍മെന്റ് കാനഡ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മാരിടൈം പ്രവിശ്യകളിലേക്ക് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതെ തുടര്‍ന്ന് ഇന്ന് വിവിധയിടങ്ങളില്‍ 25 സെന്റീമീറ്ററോളം മഞ്ഞ് പെയ്തിറങ്ങുമെന്നാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്.

നോവ സ്‌കോട്ടിയയില്‍ അധികം വൈകാതെ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റടിക്കുമെന്നാണ് എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പേകുന്നത്. സാധാരണത്തേതിലും ഉയര്‍ന്ന ജലഅനുപാതവും കടുത്ത തിരകളും തീരപ്രദേശങ്ങളില്‍ കടുത്ത വെള്ളപ്പൊക്കമുണ്ടാക്കുമെന്നും പ്രവചനമുണ്ട്. മഞ്ഞ് വീഴ്ച ശക്തമായതിനെ തുടര്‍ന്ന് ഹാലിഫാക്‌സിലെ സ്റ്റാന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഫ്രെഡെറിക്ഷന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇന്ന് രാവിലെ തന്നെ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

ഇതിന് പുറമെ വിവിധ റോഡ് നെറ്റ് വര്‍ക്കുകളിലും ഗതാഗത തടസങ്ങളുണ്ടായിരുന്നു. ന്യൂ ബ്രൂന്‍സ് വിക്കിനും പ്രിന്‍സ് എഡ്വാര്‍ഡ് ഐസന്റിനും ഇടയിലുള്ള കോണ്‍ഫെഡറേഷന്‍ ബ്രിഡ്ജില്‍ ഈ അവസരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം ചൊവ്വാഴ്ച വൈകുന്നേരം ഏര്‍പ്പെടുത്തിയേക്കാമെന്ന മുന്നറിയിപ്പുണ്ട്. നോവ സ്‌കോട്ടിയ പവര്‍ ഇന്നലെ വൈകുന്നേരം തന്നെ ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സജ്ജമാക്കിയിരുന്നു. കടുത്ത കാലാവസ്ഥ മൂലം വ ിവിധയിടങ്ങൡ വൈദ്യുതി മുടങ്ങാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടായിരുന്നു ഈ തയ്യാറെടുപ്പ്.

Other News in this category4malayalees Recommends