ജിയോയ്ക്ക് വന്‍ പണികൊടുത്ത് ടാറ്റ ഡോക്കോമോ; വെറും 119 രൂപയ്ക്ക് 28 ദിവസത്തേയ്ക്ക് 39.2 ജിബി ഡേറ്റ വാഗ്ദാനം

ജിയോയ്ക്ക് വന്‍ പണികൊടുത്ത് ടാറ്റ ഡോക്കോമോ; വെറും 119 രൂപയ്ക്ക് 28 ദിവസത്തേയ്ക്ക് 39.2 ജിബി ഡേറ്റ വാഗ്ദാനം
റിലയന്‍സ് ജിയോയ്ക്ക് വന്‍പണി കൊടുത്ത് ടാറ്റ ഡോക്കോമോ. വന്‍ ഓഫറുകളുമായി ടാറ്റ ഡോക്കോമോ രംഗത്തെത്തിയിരിക്കുകയാണ്. വെറും 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമോയുടെ വാഗ്ദാനം. 149 രൂപയുടെ ജിയോ പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡേറ്റയാണ് നല്‍കുന്നത്. എന്നാല്‍ ഇതിലും മികച്ചതാണ് ഡോക്കോമോയുടെ ഓഫര്‍. തിരഞ്ഞെടുക്കപ്പെട്ട വരിക്കാര്‍ക്ക് മാത്രം തിരഞ്ഞെടുക്കപ്പെട്ട വരിക്കാര്‍ക്ക് മാത്രമാണ് ഡോക്കോമയുടെ ഈ പ്ലാന്‍ ലഭിക്കുക.

ഡോകോമോ പ്ലാന്‍ പ്രകാരം ദിവസം 1.4 ജിബി ഡേറ്റ, 100 എസ്എംഎസുകള്‍ എന്നിവയും ലഭിക്കും. കോള്‍ അണ്‍ലിമിറ്റഡ് അണ്‍ലിമിറ്റഡ് കോളുകളും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ദിവസം 250 മിനിറ്റുകളും ആഴ്ചയില്‍ 10000 മിനിറ്റുകളും ഈ ഓഫര്‍ പ്രകാരം സംസാരിക്കാം. മറ്റ് പ്ലാനുകള്‍ 119 പ്ലാന്‍ കൂടാതെ 179, 229, 348, 349, 499 പ്ലാനുകളും ഡോകോമോ അവതരിപ്പിച്ചിട്ടുണ്ട്.

എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികള്‍ 28 ദിവസ പ്ലാനിന് 199 രൂപ വരെയാണ് ഈടാക്കുന്നത്.


Other News in this category4malayalees Recommends