ഇംഗ്ലീഷ് സംസാരിച്ച സുഹൃത്തിനെ ഇരുപത്തൊന്നുകാരന്‍ കഴുത്തറുത്ത് കൊന്നു;പ്രതി മുംബൈ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

ഇംഗ്ലീഷ് സംസാരിച്ച സുഹൃത്തിനെ ഇരുപത്തൊന്നുകാരന്‍ കഴുത്തറുത്ത് കൊന്നു;പ്രതി മുംബൈ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി
മുംബൈ: ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന്റെ പേരില്‍ 21 കാരനായ യുവാവ് 18 കാരനായ സുഹൃത്തിനെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തി. 54 തവണയാണ് മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ സുഹൃത്തായ മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ കുത്തിയത്. വിദ്യാഭ്യാസം കുറവായ അമിറിനോട് ഷെയ്ഖ് ഇംഗ്ലീഷില്‍ സംസാരിച്ചതാണ് ഇയാളെ ചൊടിപ്പിച്ചത്.

കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ ഒരു മണിയോടെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ അമിര്‍ താന്‍ കുറ്റം ചെയ്തതായി സമ്മതിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുംബൈയിലെ രഹേജ പാലത്തിന് താഴെ നിന്നാണ് പൊലീസ് ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത്.

ഷെയ്ഖിന്റെ കളിയാക്കാല്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍ മുമ്പെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊലപാതകം നടത്തിയത്. ഒരാഴ്ച മുമ്പെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിന് പറ്റിയ സമയത്തിനായി കരാത്തിരിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

Other News in this category4malayalees Recommends