കാനഡയിലും യുഎസിലും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ചുകള്‍; കാനഡയിലെ ഒരു ഡസനിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍; കാരണം 17 പേരുടെ മരണത്തിനിടയാക്കിയ ഫ്‌ലോറിഡ വെടിവയ്പ്

കാനഡയിലും യുഎസിലും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ചുകള്‍; കാനഡയിലെ ഒരു ഡസനിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍; കാരണം 17 പേരുടെ മരണത്തിനിടയാക്കിയ ഫ്‌ലോറിഡ വെടിവയ്പ്
കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ കാനഡയിലും യുഎസിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഒരു ഡസനിലധികം കനേഡിയന്‍ നഗരങ്ങളില്‍ മാര്‍ച്ചുകള്‍ നടന്നു. 17 പേരുടെ മരണത്തിന് കാരണമായ ഫ്‌ലോറിഡയിലെ പാര്‍ക്ക് ലാന്‍ഡ് സ്‌കൂളിലെ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. മോണ്‍ട്‌റിയലിലും ടൊറന്റോയിലും നടന്ന ലോക്കല്‍ ഇവന്റുകളില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തിരുന്നത്.

വാഷിംട്ണ്‍ ഡിസിയില്‍ ഇതിനായി ഔവര്‍ ലിവ്‌സ് മാര്‍ച്ചാണ് നടന്നിരിക്കുന്നത്. അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള കൂട്ടക്കൊലകള്‍ പെരുകുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ സ്റ്റുഡന്റ്‌സ് ഈ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മോണ്‍ട്‌റിയലില്‍ നടന്ന രണ്ട് മാര്‍ച്ചുകളില്‍ ഒന്നില്‍ പങ്കെടുത്തവര്‍ ഹല്ലേലൂയാ പാടിക്കൊണ്ടാണ് നഗരത്തിലെ യുഎസ് കോണ്‍സുലേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയിരിക്കുന്നത്. പാര്‍ക്ക് ലാന്‍ഡ് സ്‌കൂളില്‍ വെടിവയ്പ് നടക്കുമ്പോള്‍ തന്റെ രണ്ട് കുട്ടികള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് അവര്‍ രക്ഷപ്പെട്ടതെന്നും മോണ്‍ട്‌റിയല്‍ കാരിയും നിലവില്‍ പാര്‍ക്ക് ലാന്‍ഡില്‍ ജീവിക്കുന്നവരുമായ എല്ലെന്‍ ഗോസാന്‍ങ്കി ജനക്കൂട്ടത്തോട് വിളിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു.

യുഎസിലും സമീപകാലത്ത് കാനഡയിലെ ചിലയിടങ്ങളിലും നടന്ന വെടിവയ്പുകളെ അപലപിക്കുന്ന പ്ലേക്കാഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ടൊറന്റോയില്‍ മാര്‍ച്ച് നടന്നിരുന്നത്. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ കാനഡ വൈകിക്കൂടെന്നും അവര്‍ ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തിരിക്കുന്നത്. ലോകത്തിലെ മറ്റ് ചില രാജ്യങ്ങളിലെ നഗരങ്ങളിലും ഇതോടനുബന്ധിച്ച് നൂറ് കണക്കിന് പരിപാടികള്‍ അരങ്ങേറിയിരുന്നു.

Other News in this category4malayalees Recommends