മലയാളിയെ ബഹ്‌റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളിയെ ബഹ്‌റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മനാമ: ബഹ്‌റൈനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണ്ണൂര്‍ കണയം കാളന്തൊടിയില്‍ അനില്‍ കുമാറിനെ(36)യാണ് ഹിദ്ദിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

4 വര്‍ഷമായി ബഹ്‌റൈനില്‍ ദേവ്ജി ജ്‌ല്ലേഴ്‌സില്‍ സ്വര്‍ണ്ണപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച ജോലിക്കു പോയിരുന്നില്ല. ഇടക്കിടെ അവധിയെടുക്കാറുള്ള ആളായിരുന്നതിനാല്‍ സുഹൃത്തുക്കളും സംശയിച്ചില്ല.

എന്നാല്‍ വൈകിട്ട് ജോലി കഴിഞ്ഞുവന്നപ്പോള്‍ കാണാതിരുന്നതിനെത്തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് കട്ടിടത്തിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്കയക്കും
Other News in this category4malayalees Recommends