അനാഥക്കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പദ്ധതി

അനാഥക്കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പദ്ധതി
ഷാര്‍ജ: അനാഥക്കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന 'അല്ലാമ ബില്‍ ഖലാം' എന്ന പദ്ധതിക്ക് ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ രൂപംനല്‍കി. സായിദ് വര്‍ഷാചരണത്തിന്റെകൂടി ഭാഗമായാണിത്.

ഈ വര്‍ഷം ഇത്തരത്തിലുള്ള 1700 അനാഥവിദ്യാര്‍ഥികള്‍ക്ക് സഹായം എത്തിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഷാര്‍ജ പോലീസ് ഹെഡ്ക്വാര്‍ട്ടേര്‍സ്, ഷാര്‍ജ ചാരിറ്റി ഹൗസ്, ഷാര്‍ജ മീഡിയാ കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മികച്ച വിദ്യാഭ്യാസത്തിനൊപ്പം അവര്‍ക്ക് നേതൃശേഷി നല്‍കുന്നതിനുള്ള പ്രവര്‍ത്തനവും നടക്കും. ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ മോന അല്‍ സുവൈദി, ഷാര്‍ജ പോലീസ് മീഡിയാ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ ആരിഫ് ഹുദൈബ്, ഷാര്‍ജ ചാരിറ്റി ട്രസ്റ്റി ഹൗസ് അംഗം സലീം മൊഹമ്മദ് അല്‍ ഖയാല്‍, ഷാര്‍ജ ടി.വി. മാനേജര്‍ സലീംഅലി അല്‍ ഗൈഥി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Other News in this category4malayalees Recommends