അറ്റ്‌ലാന്റിക് കാനഡയെ പ്രതിസന്ധിയിലാഴ്ത്തി കടുത്ത മഞ്ഞും കാറ്റുകളും; നിരവധി സ്‌കൂളുകള്‍ അടച്ചിട്ടു; വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ കാലതാമസം; മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുകളുണ്ടാകും; ഹാലിഫാക്‌സില്‍ നിന്നും നിരവധി വിമാനങ്ങള്‍ വൈകി

അറ്റ്‌ലാന്റിക് കാനഡയെ പ്രതിസന്ധിയിലാഴ്ത്തി കടുത്ത മഞ്ഞും കാറ്റുകളും;  നിരവധി സ്‌കൂളുകള്‍ അടച്ചിട്ടു; വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ കാലതാമസം;  മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുകളുണ്ടാകും; ഹാലിഫാക്‌സില്‍ നിന്നും നിരവധി വിമാനങ്ങള്‍ വൈകി
കടുത്ത മഞ്ഞ് അറ്റ്‌ലാന്റിക് കാനഡയെ വീര്‍പ്പ് മുട്ടിക്കുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം സ്പ്രിംഗ് കാറ്റുകള്‍ മൂലം ഇവിടെ നിരവധി സ്‌കൂളുകളാണ് അടച്ചിട്ടിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കാലതാമസവും നേരിടേണ്ടി വരുന്നുണ്ട്. ഈ അവസരത്തില്‍ വെസ്റ്റേണ്‍ ന്യൂഫൗണ്ട്‌ലാന്‍ഡ്, ലാബ്രഡോര്‍ എന്നിവിടങ്ങളിലാണ് കടുത്ത ഹിമപാതമുണ്ടായിരിക്കുന്നത്. ഇതിന് പുറമെ ഇവിടങ്ങൡ ഈ അവസരത്തില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുകള്‍ ആഞ്ഞടിക്കുമെന്നും പ്രതീക്ഷയുണ്ട്.

പ്രവിശ്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സ്‌കൂളുകള്‍ പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് അടച്ചിട്ടിരുന്നു. സെന്‍ട്രല്‍ റീജിയന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ വൈകിയിരുന്നു. ന്യൂഫൗണ്ട് ലാന്‍്‌റിന്റെ മിക്ക ഭാഗങ്ങളിലും എന്‍വയോണ്‍മെന്റ് കാനഡ കടുത്ത കാറ്റുകളുണ്ടാകുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്. നോവ സ്‌കോട്ടിയയിലും സ്‌കൂള്‍ ക്ലാസുകള്‍ പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.കേപ് ബ്രെടനിലെ സ്‌കൂളുകളെയാണിത് കൂടുതലായും ബാധിച്ചിരിക്കുന്നത്.

കടുത്ത കാലാവസ്ഥ കാരണം ഹാലിഫാക്‌സില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളും സമയം വൈകിയിരുന്നു. ഇവിടുത്തെ എയര്‍പോര്‍ട്ടില്‍ 23 സെന്റീമീറ്ററോളം മഞ്ഞ് വീണിരുന്നു. കേപ് ബ്രെടനിലെ സിഡ്‌നി ഏരിയയില്‍ 30 സെന്റീമീറ്ററോളമാണ് മഞ്ഞ് വീണിരിക്കുന്നത്.ഒരു മണിക്കൂറിനുള്ളില്‍ ഇവിടെ ഇത്രയും മഞ്ഞ് വീഴുകയും മണിക്കൂറില്‍ 60 കിമീ വേഗതയുള്ള കാറ്റടിക്കുകയും ചെയ്തിരുന്നു. മറൈനെ അറ്റ്‌ലാന്റിക്കില്‍ നിന്നും ന്യൂഫൗണ്ട് ലാന്റിലേക്കുള്ള ചില ഫെറികള്‍ റദ്ദാക്കിയിരുന്നു കോര്‍ണര്‍ ബ്രൂക്ക് ഏരിയയിലെ പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റ്ഓഫീസുകള്‍ രാവിലെ അടഞ്ഞ് കിടന്നിരുന്നു.

Other News in this category4malayalees Recommends