പെട്രോള്‍ ദേഹത്തൊഴിച്ചു നിന്ന ഭാര്യയ്ക്ക് സമീപം ഭര്‍ത്താവ് ലൈറ്റര്‍ തെളിച്ചു ; യുവതി മരിച്ചു

പെട്രോള്‍ ദേഹത്തൊഴിച്ചു നിന്ന ഭാര്യയ്ക്ക് സമീപം ഭര്‍ത്താവ് ലൈറ്റര്‍ തെളിച്ചു ; യുവതി മരിച്ചു
കുടുംബ വഴക്കിനിടയില്‍ പെട്രോള്‍ ദേഹത്തൊഴിച്ചു നിന്ന യുവതിയ്ക്ക് സമീപത്ത് ഭര്‍ത്താവ് ലൈറ്റര്‍ തെളിച്ചു. ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

കോന്നി മുതുപേഴുങ്കല്‍ താന്നിനില്‍ക്കുംമുകള്‍ രതീഷിന്റെ ഭാര്യ കൊല്ലന്‍പടി ഗുരുകുലത്തില്‍ രമ്യ(26) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കേയാണ് മരണം. അറസ്റ്റിലായ രതീഷ് റിമാന്‍ഡിലാണ്. ഏപ്രില്‍ 9നാണ് സംഭവം. രമ്യ പെട്രോള്‍ ദേഹത്ത് ഒഴിച്ചപ്പോള്‍ മകന്‍ അഭിനവിന്റെ (5) ദേഹത്തും വീണിരുന്നു. കുട്ടിയും പൊള്ളലേറ്റ് ചികിത്സയിലാണ് .

Other News in this category4malayalees Recommends