സ്‌കൂട്ടര്‍ യാത്രക്കാരന് കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്ന പോലീസ് ; വീഡിയോ വൈറലായി

സ്‌കൂട്ടര്‍ യാത്രക്കാരന് കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്ന പോലീസ് ; വീഡിയോ വൈറലായി
പോലീസ് ചെക്കിങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ കൈക്കൂലി നല്‍കേണ്ടി വന്നവര്‍ ധാരാളമാണ്. എന്നാല്‍ ചെക്കിങ്ങിനായി പിടിച്ച ബൈക്ക് യാത്രക്കാരന് കൈക്കൂലി കൊടുക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഇന്ത്യ മുഴുവന്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ആനന്ദ് എന്ന 19 കാരനാണ് ഈ അനുഭവം. മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചിരിക്കുന്നതിനിടെ വഴി കെറ്റി ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത എക്‌സ്പ്രസ് വേയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ തനിക്ക് അബദ്ധം പറ്റിയെന്ന് മനസിലാക്കി പിഴ അടയ്ക്കാനും തയ്യാറായി. എന്നാല്‍ പിഴയടച്ച് രസീത് വാങ്ങി പോകാന്‍ നില്‍ക്കവേയാണ് തനിക്ക് പിന്നാലെ നിയമം തെറ്റിച്ചെത്തിയ സ്‌കൂട്ടര്‍ യാത്രികനില്‍ നിന്ന് കൈക്കൂലി വാങ്ങി അയാളെ വിട്ടയയ്ക്കുന്ന കാഴ്ച യുവാവ് ശ്രദ്ധിച്ചത്. ഇത് ചോദ്യം ചെയ്തപ്പോള്‍ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞെന്നും യുവാവ് പറഞ്ഞു. പിന്നാലെ വീഡിയോ പുറത്തുവിടരുതെന്നപേക്ഷിച്ച് പോലീസുകാരന്‍ യുവാവിനെ സമീപിക്കുകയായിരുന്നു. വീഡിയോ പുറത്തുവിടാതിരിക്കാന്‍ പോലീസുകാരന്‍ യുവാവിന് കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതും വാങ്ങാതിരിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വീഡിയോ യൂട്യൂബ് ചാനലിലൂടെ യുവാവ് പുറത്തുവിട്ട ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് .

Other News in this category4malayalees Recommends