ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ ആറു വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളി ; 25 കാരന്‍ അറസ്റ്റില്‍

ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ ആറു വയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളി ; 25 കാരന്‍ അറസ്റ്റില്‍
ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ ആറുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളിയ സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഒഡീഷയിലെ കട്ടക്കിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. പവര്‍കട്ട് സമയത്താണ് കുട്ടി ബിസ്‌കറ്റ് വാങ്ങാനായി പുറത്ത് പോയത്.ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെ വരാതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലാലാണ് സമീപത്തെ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

വായില്‍ നിന്നും തലയില്‍ നിന്നും രക്തം ഒലിച്ച നിലയില്‍ വിവസ്ത്ര ആയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടി മരിച്ചെന്ന് കരുതിയതോടെയാണ് പ്രതി കടന്നുകളഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

കുട്ടിയുടെ തലയിലും സ്വകാര്യഭാഗത്തുമായി ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണ്. അറസ്റ്റിലായ പ്രതി ജഗ്‌നാഥ്പുര്‍ ഇതേ ഗ്രാമവാസിയാണ്.

രാജ്യത്തെ നടുക്കി കുട്ടികളെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കുട്ടികലെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ഓര്‍ഡിനന്‍സ് പാസായി കഴിഞ്ഞു. നിയമം കര്‍ശനമാക്കിയാലെങ്കിലും ക്രൂരതയുളെള എണ്ണം കുറയുമെന്ന പ്രതീക്ഷയിലാണ് ജനം.

Other News in this category4malayalees Recommends